Latest NewsKeralaNews

പി.എഫ്.ഐ ഹർത്താലിന്റെ മറവിൽ അക്രമം: ഒളിവിലായിരുന്ന ബാസിത് ആൽവി അറസ്റ്റിൽ

പുനലൂർ: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമം നടത്തിയ ക്യാമ്പസ് ഫ്രണ്ട് നേതാവ് ബാസിത് ആൽവി അറസ്റ്റിൽ. കരവാളൂർ മാവിളയിൽ കെ.എസ്.ആർ.ടി.സി. ബസ്സിന് കല്ലെറിഞ്ഞ ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇയാൾക്ക് പിഎഫ്ഐ ജില്ലാ നേതൃത്വവുമായി വളരെ അടുത്ത ബന്ധമുള്ളതായി പോലീസ് അറിയിച്ചു. കേസിലെ ഒന്നാം പ്രതിയാണ് ബാസിത്. ഇതോടെ ഹർത്താൽ ദിനത്തിൽ പുനലൂർ സ്റ്റേഷൻ പരിധിയിൽ വാഹനങ്ങൾക്ക് കല്ലെറിഞ്ഞ സംഭവത്തിലെ നാലുപേരും പിടിയിലായി.

പുനലൂർ കാര്യറ ദാറുസലാമിൽ മുഹമ്മദ് ആരിഫ്‌ (21), കോക്കാട് തലച്ചിറ കിഴക്ക് റെഫാജ് മൻസിലിൽ സെയ്ഫുദീൻ (25), കോക്കാട് തലച്ചിറ അനീഷ് മൻസിലിൽ അനീഷ് (31) എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഇവർ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തിരുന്നു. കല്ലേറിൽ ബസ്സിന്റെയും ലോറിയുടെയും മുന്നിലെ ചില്ലുതകരുകയും ബസ് ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കൂടാതെ, പുനലൂരിലും തെന്മലയിലും കുന്നിക്കോടും ലോറിക്ക് നേരെയും കല്ലേറുണ്ടായി. ഈ സംഭവങ്ങളിൽ സൂത്രധാരൻ ബാസിത് ആൽവിയാണെന്നാണ് പോലീസ് പറയുന്നത്. പുനലൂരും തെന്മലയിലും കുന്നിക്കോടും കല്ലേറ് നടത്തിയ ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. മേഖലയിലെ എൺപതോളം വരുന്ന സിസിടിവി ക്യാമറകൾ ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടാനായത്. കല്ലേറിൽ കെഎസ്ആർടിസിക്ക് മൂന്നു ലക്ഷം രൂപയുടെയും ലോറികൾക്ക് 1.5 ലക്ഷത്തിന്റെയും നഷ്ടം ഉണ്ടായതായി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button