
തിരുവനന്തപുരം: കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ല. സംഘടനയുമായി ബന്ധമുണ്ടെന്ന് കാണിച്ച് എന്‍ഐഎ, ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ് അറിയിച്ചു.
Read Also:സിംഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്ക് ആസ്ഥാനം മാറ്റാനൊരുങ്ങി ഫോൺപേ, നടപടിക്രമങ്ങൾ പൂർത്തിയാക്കി
ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസിന്റെ പ്രതികരണം.
സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, എസ്ഐമാര്‍, എസ്എച്ച്ഒ അടക്കമുള്ള 873 പൊലീസുകാര്‍ക്ക് പിഎഫ്‌ഐയുമായി ബന്ധമുണ്ടെന്നും ഇവരെ എന്‍ഐഎ നിരീക്ഷിച്ചുവരികയാണെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതാണിപ്പോള്‍ കേരള പൊലീസ് നിഷേധിച്ചിരിക്കുന്നത്.
‘കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് എന്‍ഐഎ റിപ്പോര്‍ട്ട് കൈമാറി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്’, പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments