അരൂർ: കഞ്ചാവ് വിൽപന നടത്തുന്ന നാലംഗ സംഘം അരൂർ പൊലീസിന്റെ പിടിയിൽ. വൈറ്റില സ്വദേശി നിഖിൽ (28), നിഖിലിന്റെ ഭാര്യ സീന (32), ചന്തിരൂർ സ്വദേശി അഫ്സൽ (28), ഫോർട്ട്കൊച്ചി സ്വദേശി സക്കീർ (32) എന്നിവരാണ് പിടിയിലായത്.
Read Also : മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
അരൂർ കെൽട്രോൺ കമ്പനിയുടെ തെക്കുവശം കായലിനോട് ചേർന്ന് കുമ്മായത്തറ എന്ന പേരുള്ള ഒറ്റപ്പെട്ട വീട്ടിലാണ് ഇവർ ആഴ്ചകളായി താമസിച്ചിരുന്നത്. സംശയം തോന്നിയ നാട്ടുകാൽ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോൾ വിൽപനക്കായി പൊതികളിൽ സൂക്ഷിച്ചിരുന്ന 47 ഗ്രാം കഞ്ചാവ് മാത്രമേ ഇവരുടെ പക്കൽ ഉണ്ടായിരുന്നുള്ളൂ.
Read Also : കുപ്രസിദ്ധ ഗുണ്ടയുടെ ഭാര്യയും അനുജനും കഞ്ചാവുമായി പിടിയിൽ: പിടികൂടിയത് വാടക വീട്ടിൽ നിന്ന്
സീന ഒഴികെയുള്ളവർ മറ്റു കേസുകളിലും പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments