യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഐആർസിടിസി. വാട്സ്ആപ്പിന്റെ സഹായത്തോടെ ട്രെയിനിന്റെ തൽസമയ സ്റ്റാറ്റസും പിഎൻആർ നമ്പറും അറിയാൻ സാധിക്കുന്ന തരത്തിലുള്ള ചാറ്റ്ബോട്ട് സേവനങ്ങളാണ് ഐആർസിടിസി അവതരിപ്പിച്ചിരിക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ ട്രെയിനുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുമെന്നതാണ് ഈ സേവനത്തിന്റെ പ്രധാന പ്രത്യേകത. ഇന്ത്യൻ റെയിൽവേയുടെ വെബ്സൈറ്റ് പോലും തുറക്കാതെ തന്നെ ചാറ്റ്ബോട്ട് സേവനം എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് അറിയാം.
ചാറ്റ്ബോട്ട് സേവനം ലഭിക്കാൻ ആദ്യം തന്നെ Railofy യുടെ വാട്സ്ആപ്പ് ചാറ്റ്ബോട്ട് നമ്പറായ +91 9881193322 സേവ് ചെയ്യുക. അതിനുശേഷം, വാട്സ്ആപ്പിൽ Railofy യുടെ ചാറ്റ് വിൻഡോ സെലക്ട് ചെയ്ത് പത്ത് അക്ക പിഎൻആർ നമ്പർ അയക്കുക. ഉടൻ തന്നെ ട്രെയിനുമായി ബന്ധപ്പെട്ട തൽസമയ അലേർട്ടുകളും വിശദവിവരങ്ങളും ലഭിക്കുന്നതാണ്.
Post Your Comments