Latest NewsNewsBusiness

ടിക്കറ്റ് ബുക്കിംഗ് നടത്താൻ ഇനി എഐ ചാറ്റ്ബോട്ട് സഹായിക്കും, പുതിയ പ്രഖ്യാപനവുമായി ഇൻഡിഗോ

ഇൻഡിഗോയുടെ മാതൃ കമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷനാണ് '6Eskai' എന്ന പേരിലുള്ള ചാറ്റ്ബോട്ട് യാത്രക്കാർക്കായി പരിചയപ്പെടുത്തിയത്

ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കാൻ യാത്രക്കാർക്കായി എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ. ഇൻഡിഗോയുടെ മാതൃ കമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷനാണ് ‘6Eskai’ എന്ന പേരിലുള്ള ചാറ്റ്ബോട്ട് യാത്രക്കാർക്കായി പരിചയപ്പെടുത്തിയത്. ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി-4 സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായാണ് ഈ ചാറ്റ്ബോട്ടിന്റെ പ്രവർത്തനം. 10 വ്യത്യസ്ത ഭാഷകളിൽ ഉപഭോക്താക്കൾക്ക് ആവശ്യമായ സേവനങ്ങൾ നൽകാൻ കഴിയുമെന്നതാണ് 6Eskai ചാറ്റ്ബോട്ടിന്റെ പ്രധാന പ്രത്യേകത. ഇതിലൂടെ ഉപഭോക്താക്കൾക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സാധിക്കുന്നതാണ്.

ചാറ്റ്ബോട്ട് പുറത്തിറക്കിയതോടെ എഐ സാങ്കേതികവിദ്യയുടെ സാധ്യതകൾ പരീക്ഷിക്കുന്ന ആദ്യ എയർലൈനായി ഇൻഡിഗോ മാറി. ഈ എഐ ചാറ്റ്ബോട്ടിന് ഏകദേശം 1.7 ട്രില്യൺ പരാമീറ്ററുകൾ ഉണ്ട്. ഇത് ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് വളരെ എളുപ്പത്തിൽ ഉത്തരം നൽകാൻ സഹായിക്കുന്നതാണ്. ടിക്കറ്റ് ബുക്കിംഗിന്റെ ആദ്യ ഘട്ടം മുതൽ അവസാന ഘട്ടം വരെയുളള പ്രക്രിയകൾ വളരെ എളുപ്പത്തിലാണ് ചാറ്റ്ബോട്ട് യാത്രക്കാർക്കായി പങ്കുവെക്കുന്നത്. ചാറ്റ്ബോട്ടിന്റെ സേവനം എത്തിയതോടെ ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ കഴിയുമെന്നാണ് എയർലൈനിന്റെ വിലയിരുത്തൽ.

Also Read: യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു: ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button