ന്യൂഡൽഹി: ഉക്രൈയ്നെതിരായ യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനോട് അപേക്ഷിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യുദ്ധത്തിലെ രക്തച്ചൊരിച്ചിലും കണ്ണീരും വേട്ടയാടുന്നുവെന്നും സ്വന്തം ജനങ്ങളോടുളള സ്നേഹം കൊണ്ടെങ്കിലും യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്ന് സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ഉക്രൈയ്നിന് വേണ്ടി നടന്ന പ്രാര്‍ത്ഥനയില്‍ മാര്‍പാപ്പ പറഞ്ഞു.
ഉക്രൈയ്നിലെ നാല് പ്രദേശങ്ങള്‍ പിടിച്ചെടുത്ത റഷ്യന്‍ നടപടികളില്‍ മാര്‍പാപ്പ അപലപിക്കുകയും ചെയ്തു. യുദ്ധം ന്യൂക്ലിയര്‍ പോരാട്ടം ഉണ്ടാക്കുമോയെന്ന ഭയവും ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കുവെച്ചു. ഉക്രൈയ്ന് ജനങ്ങള്‍ അനുഭവിക്കുന്ന വലിയ വേദന കണക്കിലെടുത്ത് ഗൗരവത്തോടെ സമാധാന ശ്രമങ്ങള്‍ നടത്തണമെന്ന് വ്ളാദിമിര്‍ സെലന്‍സ്കിയോടും മാര്‍പാപ്പ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരി 24 ന് ആരംഭിച്ച അധിനിവേശം എട്ടാം മാസത്തിലേക്ക് കടക്കുകയാണ്. ഡോണ്‍ബാസ്ക്, സെപോര്‍ജിയ ഉള്‍പ്പെടെയുള്ള ഉക്രൈന്റെ തെക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ ഹിത പരിശോധന നടത്തി തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാക്കിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രദേശത്തെ ഒരു നഗരം ഉക്രൈന് സൈന്യം തിരിച്ച് പിടിച്ചു.
Post Your Comments