IdukkiNattuvarthaLatest NewsKeralaNews

മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം : രണ്ട് ദിവസങ്ങളിലായി ചത്തത് പത്ത് കന്നുകാലികള്‍

നയ്മക്കാട് ഈസ്റ്റ് ഡിവിഷനില്‍ തൊഴിലാളികള്‍ താമസിയ്ക്കുന്ന ലയത്തിന് സമീപത്തെ തൊഴുത്തിലാണ് രാത്രിയില്‍ കടുവയുടെ ആക്രമണം ഉണ്ടായത്

ഇടുക്കി: മൂന്നാര്‍ നയ്മക്കാടില്‍ വീണ്ടും കടുവയുടെ ആക്രമണം. രണ്ട് ദിവസങ്ങളിലായി 10 കന്നുകാലികള്‍ ആണ് കടുവയുടെ ആക്രമണത്തില്‍ ചത്തത്. മേഖലയില്‍ വനം വകുപ്പ്, ക്യാമ്പ് ചെയ്ത് കൂട് സ്ഥാപിച്ച്‌ കടുവയെ പിടിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്.

നയ്മക്കാട് ഈസ്റ്റ് ഡിവിഷനില്‍ തൊഴിലാളികള്‍ താമസിയ്ക്കുന്ന ലയത്തിന് സമീപത്തെ തൊഴുത്തിലാണ് രാത്രിയില്‍ കടുവയുടെ ആക്രമണം ഉണ്ടായത്. തൊഴിലാളികളുടെ ഉടമസ്ഥയിലുള്ളവയാണ് ചത്ത കന്നുകാലികള്‍. കടുവയുടെ ആക്രമണത്തില്‍ മൂന്ന് പശുക്കള്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.

Read Also : മുഴുവന്‍ സമയവും ക്രീസില്‍ നില്‍ക്കാന്‍ അല്‍പം ബുദ്ധിമുട്ടി, മത്സരശേഷം ഡി കോക്ക് എന്നോട് ക്ഷമ ചോദിച്ചു: ഡേവിഡ‍് മില്ലര്‍

രണ്ട് വര്‍ഷത്തിനിടെ 100 ലധികം കന്നുകാലികള്‍ മേഖലയില്‍, വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കടലാര്‍, ലാക്കാട് എസ്റ്റേറ്റ് മേഖലകളിലും കടുവ ശല്യം പതിവായി ഉണ്ടാകാറുണ്ട്. വന്യ മൃഗ ആക്രമണം പതിവാകുന്നതില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞ ദിവസം നാട്ടുകാര്‍ മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാത ഉപരോധിച്ചിരുന്നു.

നഷ്ടപരിഹാരം വൈകുന്നതായാണ് തൊഴിലാളികളുടെ പരാതി. ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്, കഴിഞ്ഞ ദിവസം ചത്ത അഞ്ച് പശുക്കള്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്തു.

അതേസമയം, വനം വകുപ്പ് മേഖലയില്‍ നിരീക്ഷണം ശക്തമാക്കി. വ്യത്യസ്ത ഗ്രുപ്പുകളായി തിരിഞ്ഞ് വിവിധ പ്രദേശങ്ങള്‍ നിരീക്ഷിയ്ക്കും. മേഖലയിലെ രണ്ട് സ്ഥലങ്ങളില്‍ കൂടുകള്‍ സ്ഥാപിച്ച്‌ കടുവയെ പിടികൂടാനാണ് വനം വകുപ്പിന്റെ പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button