Latest NewsKeralaNewsBusiness

സ്പൈസസ് ബോർഡ്: ഏലക്കായയുടെ ഇ- ലേലം ഉടൻ ആരംഭിക്കും

ഇടുക്കി ജില്ലയിലെ പുറ്റടി ഇ- ലേല കേന്ദ്രത്തിലാണ് ലേലം നടക്കുക

ഇടുക്കി: ശുദ്ധമായ ഏലക്കായയുടെ ഇ- ലേലം നടത്താൻ ഒരുങ്ങി സ്പൈസസ് ബോർഡ്. ജൈവകൃഷിയിലൂടെ ഉൽപ്പാദിപ്പിച്ചതും, കൃത്രിമ നിറം ഉൾപ്പെടുത്താത്തതുമായ ഏലക്കായയാണ് ഇ- ലേലത്തിന് ഒരുങ്ങുന്നത്. കൂടാതെ, ഗുണമേന്മ ഉറപ്പുവരുത്താൻ സ്പൈസസ് ബോർഡിന്റെ ലബോറട്ടറിയിൽ പരിശോധനയും നടത്തുന്നുണ്ട്. മികവ് ഉറപ്പാക്കിയ ഏലക്കായകൾ മാത്രമാണ് ലേലത്തിന് എത്തുകയെന്ന് സ്പൈസസ് ബോർഡ് അറിയിച്ചിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ലേലം ഒക്ടോബർ 22 ന് നടത്താനാണ് പദ്ധതിയിടുന്നത്. ഇടുക്കി ജില്ലയിലെ പുറ്റടി ഇ- ലേല കേന്ദ്രത്തിലാണ് ലേലം നടക്കുക. ഒക്ടോബർ 7, 8 തീയതികളിലാണ് പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുന്നത്.ഇ- ലേലം വിജയകരമായി പൂർത്തിയാക്കിയാൽ എല്ലാ മാസവും അവസാനത്തെ ശനിയാഴ്ച ലേലം നടത്തും.

Also Read: ആസിഫ് അലി ചിത്രം കൊത്തിലെ ‘കടലാഴം’ വീഡിയോ സോംഗ് റിലീസായി

കീടനാശിനിയും, കൃത്രിമ നിറങ്ങളും ചേർക്കാതെ ഉൽപ്പാദിപ്പിക്കുന്ന ഏലത്തിന് വിദേശ വിപണിയിൽ ഡിമാൻഡ് വർദ്ധിച്ചിട്ടുണ്ട്. ഇതിലൂടെ, കയറ്റുമതിയുടെ അളവ് ഉയർത്താൻ കഴിയുമെന്നാണ് സ്പൈസസ് ബോർഡിന്റെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button