ആലപ്പുഴ: കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമണ്‍ അന്തരിച്ചു. കെ.ആര്. ആനന്ദവല്ലി(90) ആണ് അന്തരിച്ചത്.
ആലപ്പുഴ ജില്ലയിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ പോസ്റ്റ് വുമണ്‍, ക്ലാര്‍ക്ക്, പോസ്റ്റ് മിസ്ട്രസ് എന്നീ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Read Also : ജിഎസ്ടി വരുമാനത്തിൽ കേരളത്തിന് റെക്കോർഡ് വർദ്ധനവ്, സെപ്തംബർ മാസത്തിലെ കണക്കുകൾ അറിയാം
ബിരുദധാരിയായ ആനന്ദവല്ലി, പഠനം പൂർത്തിയായ ഉടൻ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. തത്തംപള്ളി പോസ്റ്റ് ഓഫീസിൽ പോസ്റ്റ് വുമണായാണ് ആദ്യം നിയമനം ലഭിച്ചത്. 1991-ൽ ആണ് ജോലിയിൽ നിന്നും വിരമിച്ചത്.
ഭർത്താവ് പരേതനായ റിട്ട. അധ്യാപകൻ രാജൻ. മകൻ ധനരാജ്.
Post Your Comments