MollywoodLatest NewsCinemaNewsIndiaEntertainmentMovie Gossips

ദുൽഖർ സൽമാൻ നായകനാകുന്ന ‘കിംഗ് ഓഫ് കൊത്ത’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: മലയാളത്തിന്റെ സ്വന്തം പാൻ ഇന്ത്യൻ സ്റ്റാർ ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റർടൈനർ ചിത്രം ‘കിംഗ് ഓഫ് കൊത്ത’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇതുവരെ കാണാത്ത തീപ്പൊരി ലുക്കിലാണ് ദുൽഖർ ‘കെ.ഓ.കെ’യുടെ ഫസ്റ്റ് ലുക്കിൽ എത്തുന്നത്. തിയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റർടൈനർ ആയിരിക്കും കിംഗ് ഓഫ് കൊത്തയെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉറപ്പു തരുന്നു. വെഫെറർ ഫിലിംസം സീ സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം തമിഴ്‌നാട്ടിലെ കാരൈക്കുടിയിൽ പുരോഗമിക്കുകയാണ്. ദുൽഖറിനൊപ്പം വലിയ താര നിരയാണ് ചിത്രത്തിലുള്ളത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്.

കോവിഡ് മരണം: നഴ്സുമാരുടെ കുടുംബത്തിന് ധനസഹായം

നാഷണൽ ലെവലിൽ ഗംഭീര വിജയ ചിത്രങ്ങളുടെ ഭാഗമായ സീ സ്റ്റുഡിയോസിന് നിർമ്മാണ പങ്കാളികളായി വേഫെറെർ ഫിലിംസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചത് മലയാളത്തിൽ നല്ല സിനിമകൾ എത്തിക്കുന്നതിന് കാരണമാകുമെന്ന് സീ സ്റ്റുഡിയോസ് സൗത്ത് മൂവീസ് ഹെഡ് അക്ഷയ് കെജ്‌രിവാൾ അറിയിച്ചു. പാൻ ഇന്ത്യൻ താരമായ ദുൽഖർ സൽമാനോടും അഭിലാഷ് ജോഷിയോടുമൊപ്പം ആദ്യ മലയാള ചിത്രത്തിൽ പങ്കാളിയാകുന്നതിലുള്ള സന്തോഷവും അക്ഷയ് കെജ്‌രിവാൾ പങ്കുവെച്ചു.

ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് കിംഗ് ഓഫ് കൊത്തയിലെ സംഗീതം നിർവ്വഹിക്കുന്നു. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി നിർവ്വഹിക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം – നിമീഷ് രവി, സ്ക്രിപ്റ്റ് – അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ – ശ്യാം ശശിധരൻ, മേക്കപ്പ്- റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം – പ്രവീൺ വർമ്മ, സ്റ്റിൽ – ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പിആർഓ – പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിക്കും: മന്ത്രി

പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാറാം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന ‘കിംഗ് ഓഫ് കൊത്ത’ സിനിമാ പ്രേമികൾക്ക് സമാനതകളില്ലാത്ത കാഴ്ചാനുഭൂതി സമ്മാനിക്കുമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ ഉറപ്പു നൽകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button