Latest NewsNewsBusiness

എഥനോൾ ചേർക്കാത്ത പെട്രോളിന് പുതിയ നികുതി, വിജ്ഞാപനം പുറപ്പെടുവിച്ച് ധനമന്ത്രാലയം

രാജ്യത്ത് പെട്രോളിനോടൊപ്പം 10 ശതമാനം എഥനോൾ ചേർക്കുന്നുണ്ട്

എഥനോൾ, മറ്റ് ജൈവ ഇന്ധനം എന്നിവ കലർത്താത്ത പെട്രോളിന് അധിക നികുതി ഈടാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ എഥനോളോ മറ്റു ജൈവ ഇന്ധനമോ കലർത്താത്ത പെട്രോളിന് അധിക നികുതി ചുമത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ ഒന്ന് മുതലാണ് ഈ തീരുമാനം പ്രാബല്യത്തിലാക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും, ഒരു മാസം കൂടി കാലാവധി നീട്ടി നൽകിയിട്ടുണ്ട്.

ധനമന്ത്രാലയം പുറത്തുവിട്ട ഉത്തരവ് പ്രകാരം, നവംബർ ഒന്ന് മുതൽ രണ്ട് രൂപയാണ് ജൈവ ഇന്ധനം ചേർക്കാത്ത പെട്രോളിന് അധിക നികുതിയായി ഈടാക്കുക. പുതിയ വിജ്ഞാപനത്തിന് അനുസൃതമായുളള സംവിധാനം ഒരുക്കുന്നതിനാണ് കമ്പനികൾക്ക് ഒരു മാസം കൂടി കാലാവധി നീട്ടി നൽകിയത്.

Also Read: ഇന്ത്യന്‍ നഗരങ്ങളില്‍ 5 ജി സേവനം ആരംഭിച്ച് എയര്‍ടെല്‍

നിലവിൽ, രാജ്യത്ത് പെട്രോളിനോടൊപ്പം 10 ശതമാനം എഥനോൾ ചേർക്കുന്നുണ്ട്. എന്നാൽ, ഈ പെട്രോളിന് നികുതി ബാധകമായിരിക്കുകയില്ല. അതേസമയം, പരീക്ഷണാടിസ്ഥാനത്തിൽ ഡീസലിനോടൊപ്പവും നിശ്ചിത അനുപാതത്തിൽ എഥനോൾ ചേർക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button