Latest NewsNewsIndia

ഇന്ത്യന്‍ നഗരങ്ങളില്‍ 5 ജി സേവനം ആരംഭിച്ച് എയര്‍ടെല്‍

2024 മാര്‍ച്ചില്‍ രാജ്യമാകെയും 5 ജി സേവനം ലഭ്യമാക്കുമെന്നും എയര്‍ടെല്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ എട്ടു നഗരങ്ങളില്‍ 5 ജി സേവനം ആരംഭിച്ച് എയര്‍ടെല്‍. രാജ്യത്തെ നാലു മെട്രോകളിലടക്കം ഈ സേവനം ലഭിക്കും. 2024 മാര്‍ച്ചില്‍ രാജ്യമാകെയും 5 ജി സേവനം ലഭ്യമാക്കുമെന്നും എയര്‍ടെല്‍ അറിയിച്ചു.

Read Also:പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള ഗ്രാമമുഖ്യന്‍ അറസ്റ്റില്‍

2023 ഡിസംബറില്‍ രാജ്യത്തെ എല്ലാ താലൂക്കുകളിലും 5 ജി ലഭ്യമാക്കുമെന്ന് റിലയന്‍സ് ജിയോ അറിയിച്ചു. അടുത്ത തലമുറ കണക്റ്റിവിറ്റി സാങ്കേതിക വിദ്യയേക്കാള്‍ വളരെയേറെയാണ് 5 ജി സേവനങ്ങള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, റോബോട്ടിക്സ്, ബ്ലോക്ക്ചെയിന്‍ & മെറ്റാവേര്‍സ് തുടങ്ങിയ 21-ാം നൂറ്റാണ്ടിലെ മറ്റ് സാങ്കേതികവിദ്യകളുടെ മുഴുവന്‍ സാധ്യതകളും തുറന്നിടുന്ന അടിസ്ഥാന സാങ്കേതികവിദ്യയാണിതെന്ന് റിലയന്‍സ് ജിയോ ഉടമ മുകേഷ് അംബാനി പറഞ്ഞു.

ന്യൂഡല്‍ഹി പ്രഗതി മൈതാനില്‍ ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സ് വേദിയില്‍ വെച്ചാണ് രാജ്യത്തെ 5 ജി സേവനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചത്. കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി ദേവു സിങ് ചൗഹാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button