NewsHealth & Fitness

പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രണ വിധേയമാക്കാൻ ചെറുപയർ കഴിക്കൂ

ചെറുപയറിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾക്ക് ലിപിഡ് മെറ്റബോളിസത്തെ നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവുണ്ട്

പോഷകങ്ങളാൽ സമ്പുഷ്ടമായ ഒന്നാണ് ചെറുപയർ. നിരവധി രോഗങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള കഴിവ് ചെറുപയറിന് ഉണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ, ഫിനോളിക് ആസിഡുകൾ, ഫ്ലേവനോയിഡുകൾ എന്നിവയാണ് രോഗങ്ങൾക്കെതിരെ പോരാടുന്നത്. ദിവസവും ചെറുപയർ കഴിക്കുന്നത് ശീലമാക്കിയാലുള്ള ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.

ചെറുപയറിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾക്ക് ലിപിഡ് മെറ്റബോളിസത്തെ നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവുണ്ട്. അതിനാൽ, കൊളസ്ട്രോളിനെ നിയന്ത്രണ വിധേയമാക്കാൻ ചെറുപയർ ദിവസവും കഴിക്കുന്നത് നല്ലതാണ്. കൂടാതെ, ഹൃദയ സംബന്ധമായ അസുഖങ്ങളിൽ നിന്നും ചെറുപയർ സംരക്ഷിക്കും.

Also Read: മകളെ അങ്കണവാടിയില്‍ ആക്കിയ ശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍

പ്രമേഹ രോഗികൾക്ക് ചെറുപയർ കഴിക്കുന്നത് വളരെ നല്ലതാണ്. ഗ്ലൈസമിക് സൂചിക കുറഞ്ഞതിനാൽ, പ്രമേഹം നിയന്ത്രിച്ച് നിർത്താനുള്ള കഴിവ് ചെറുപയറിന് ഉണ്ട്. ദീർഘ നേരം വയറു നിറഞ്ഞിരിക്കുന്ന പ്രതീതീ നൽകുന്നതിനാൽ, ശരീരഭാരം കുറയ്ക്കാനും ചെറുപയർ മികച്ച ഓപ്ഷനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button