റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക്. രണ്ടു കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിലായി. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതോടെ, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ആർബിഎൽ എന്നീ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്.
7 ദിവസം മുതൽ 29 ദിവസം വരെയുള്ള കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 2.75 ശതമാനവും, 1 മാസം മുതൽ 3 മാസം വരെ കാലാവധിയുളള നിക്ഷേപങ്ങൾക്ക് 3.25 ശതമാനവും പലിശ ലഭിക്കും. 3 മാസം മുതൽ 6 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.75 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 6 മാസം മുതൽ 9 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.65 ശതമാനം പലിശ നൽകും. 9 മാസം മുതൽ 1 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനമാണ് പലിശ.
Also Read: ബാങ്ക് ഓഫ് ഇന്ത്യ: തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു
1 വർഷം മുതൽ 2 വർഷം കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.45 ശതമാനവും, 2 വർഷം മുതൽ 5 വർഷം വരെ കാലാവധിയുടെ നിക്ഷേപങ്ങൾക്ക് 5.70 ശതമാനവും പലിശ ലഭിക്കുന്നതാണ്. അതേസമയം, 5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.75 ശതമാനമാണ് പലിശ നിരക്ക്.
Post Your Comments