Latest NewsNewsIndia

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ പ്രശംസിച്ച ഇസ്ലാമിക സംഘടനാ നേതാവിന് വധഭീഷണി

ഇംഗ്ലണ്ടില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് അദ്ദേഹത്തിന്റെ പരാതി

ന്യൂഡല്‍ഹി: ഇസ്ലാമിക സംഘടനാ നേതാവിന് വധഭീഷണി. ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ അദ്ധ്യക്ഷനും, പുരോഹിതനുമായ ഉമര്‍ അഹമ്മദ് ഇല്യാസിയ്ക്ക് നേരെയാണ് വധഭീഷണിയുണ്ടായത്. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ പ്രശംസിച്ചതിനെ തുടര്‍ന്നാണ് അഹമ്മദ് ഇല്യാസിക്ക് നേരെ വധ ഭീഷണി ഉണ്ടായത്. അദ്ദേഹത്തിന്റെ പരാതിയില്‍ തിലക് മാര്‍ഗ് പോലീസ് കേസ് എടുത്തു.

Read Also: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാർ ഇന്നിറങ്ങും: നാളെ മാഞ്ചസ്റ്റർ ഡെർബി

ഇംഗ്ലണ്ടില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് അദ്ദേഹത്തിന്റെ പരാതി. നിങ്ങള്‍ നരകത്തിലെ തീക്കൊള്ളിയാകുമെന്നും ഇതില്‍ നിന്നും ഒരിക്കലും അതിജീവിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നുമായിരുന്നു വിളിച്ചയാള്‍ ഭീഷണിപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മാസം 22ന് കസ്തൂര്‍ബ ഗാന്ധി മാര്‍ഗിലെ മസ്ജിദില്‍ എത്തി മോഹന്‍ ഭാഗവത് ഉമര്‍ അഹമ്മദ് ഇല്യാസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ അദ്ദേഹം മോഹന്‍ ഭാഗവതിനെ രാഷ്ട്ര ഋഷിയെന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെ ചില മതമൗലിക വാദികളുടെ ഭാഗത്ത് നിന്നും ഇല്യാസിക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നതായി പറയുന്നു.

shortlink

Post Your Comments


Back to top button