ബാംഗളൂരു: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനത്തിനും ഭൂമി പൂജയ്ക്കും ദിവസം നിശ്ചയിച്ച ജ്യോതിഷിയ്ക്ക് വധ ഭീഷണി . ജ്യാതിഷി എന്‍ ആര്‍ വിജയേന്ദ്രയ്ക്കാണ് വധ ഭീഷണി. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. സുരക്ഷയ്ക്കായി ഒരു പോലീസ് ഉദ്യോഗസ്ഥനെയും നിയോഗിച്ചതായാണ് റിപ്പോര്‍ട്ട്. കര്‍ണാടകയിലെ ബല്‍ഗാവി സ്വദേശിയാണ് വിജയേന്ദ്ര ശര്‍മ.
Read Also : ശിലാന്യാസത്തിന് മുമ്പായുള്ള പൂജകളും മന്ത്രജപങ്ങളും അയോദ്ധ്യയില്‍ ആരംഭിച്ചു
ഭീഷണി സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയതായി അദ്ദേഹം പറഞ്ഞു. ബല്‍ഗാവിലെ തിലക്വാടി പോലീസ് അദ്ദേഹത്തിന്റെ പരാതി രജിസ്റ്റര്‍ ചെയ്തു.
ഭൂമി പൂജയ്ക്ക് ‘ആഗസ്റ്റ് 5’ന് തീയതി നിശ്ചയിച്ച തന്നെ നിരവധി ആളുകള്‍ ഫോണില്‍ വിളിച്ച് വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. എന്തിനാണ് ആഗസ്റ്റ് 5ന് തന്നെ ഭൂമി പൂജയ്ക്കുള്ള ദിവസമായി നിശ്ചയിച്ചതെന്നും എന്തിനാണ് ചടങ്ങില്‍ പങ്കെടുക്കുന്നതെന്നും ചോദിച്ചാണ് പലരും ഭീഷണി മുഴക്കുന്നത്. ജ്യോതിഷിയെന്ന നിലയില്‍ താന്‍ തന്റെ കടമ നിര്‍വഹിക്കുകയാണ് താന്‍ ചെയ്തതെന്ന് അവരോട് മറുപടി പറഞ്ഞതായും വിജയേന്ദ്ര വ്യക്തമാക്കി. ഭീഷണികളെ താന്‍ ഗൗരവമായി കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയിലാണ് വിജയേന്ദ്ര ശര്‍മ ഭൂമി പൂജയ്ക്കുള്ള ദിവസവും സമയവും നിശ്ചയിച്ചത്. ഏപ്രില്‍ മാസത്തില്‍ അക്ഷയ ത്രതീയ ദിനത്തിലാണ് ആദ്യ0 മുഹൂര്‍ത്തം തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് lock down പ്രഖ്യാപിച്ചതിനാല്‍ തീയതി മാറ്റുകയായിരുന്നു. ജൂലൈ 29, 31, ആഗസ്റ്റ് 1, 5 തീയതികളും അദ്ദേഹം നല്‍കിയിരുന്നു. ശ്രാവണ മാസം കണക്കാക്കിയാണ് പിന്നീട് ഈ ദിവസങ്ങള്‍ അദ്ദേഹം തീരുമാനിച്ചത്.
വാസ്തു ശാസ്ത്രമനുസരിച്ച് ആഗസ്റ്റ് 5ന് നല്ല മുഹൂര്‍ത്തമാണെന്ന് വിജയേന്ദ്ര പറഞ്ഞു. ഉച്ചയ്ക്ക് 12ന് മുന്‍പ് തറക്കല്ലിടണം, അതിനുശേഷം രാഹു കാലം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments