ചാള്‍സ്റ്റണ്‍: അയാന്‍ ചുഴലിക്കാറ്റ് ഫളോറിഡയില്‍ നിന്ന് തെക്കന്‍ കരോലിന തീരത്തും നാശം വിതച്ച് മുന്നേറുകയാണ്. ഫ്‌ളോറിഡയിലെ പത്തുലക്ഷം പേരെ ചുഴലിക്കാറ്റ് നേരിട്ട് ബാധിച്ചു. ഫ്ളോറിഡയില്‍ മരണ സംഖ്യ 17 ആയതായി അധികൃതര്‍ അറിയിച്ചു.
അതിശക്തമായ കാറ്റില്‍ തെറിച്ചുവീണ് യുവതിയും വൃദ്ധനം മരണപ്പെട്ടതായി പോലീസ് അറിയിച്ചു. ഇരുവരും ശക്തമായ മഴയില്‍ വീടിന്റെ മേല്‍ക്കൂര ശരിയാക്കാന്‍ ശ്രമിക്കുന്നതിനിടെ കാറ്റില്‍ തെറിച്ചുപോവുകയായിരുന്നുവെന്നാണ് സൂചന. ഇന്നലെ മാത്രം പത്തുലക്ഷം പേരെ ബാധിച്ച ചുഴലിക്കാറ്റിന്റെ ദുരന്തം നിലവില്‍ ഇരട്ടിയായെന്നാണ് റിപ്പോര്‍ട്ട്. ഇരുപതു ലക്ഷം പേരെ വൈദ്യുത തടസവും ബാധിച്ചിട്ടുണ്ട്. ജനവാസ മേഖലകളില്‍ വെള്ളം കയറി ഒന്നാം നില മുങ്ങിയ നിലയിലാണ് വീടുകള്‍. മൂവായിരം വീടുകളിലാണ് നിലവില്‍ രക്ഷാപ്രവര്‍ത്തകര്‍ നേരിട്ട് എത്തിയത്. എല്ലാവരേയും സുരക്ഷിത ഇടങ്ങളിലേയ്ക്ക് മാറ്റിയെന്നും ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡീ സാന്റിസ് അറിയിച്ചു.
Post Your Comments