Latest NewsCricketNewsSports

വെസ്റ്റ് ഇൻഡീസ്-ഇന്ത്യ ടി20 പരമ്പര: വീസ പ്രശ്‌നം പരിഹരിച്ചു, അവസാനത്തെ രണ്ടു മത്സരങ്ങൾ ഫ്ലോറിഡയിൽ

ഫ്ലോറിഡ: വെസ്റ്റ് ഇൻഡീസ്-ഇന്ത്യ ടി20 ക്രിക്കറ്റ് പരമ്പരയിലെ അവസാനത്തെ രണ്ടു മത്സരങ്ങൾ ഫ്ലോറിഡയിൽ നടക്കും. കളിക്കാർക്ക് അമേരിക്കയിലേക്കുള്ള യാത്ര അനുമതി ലഭിച്ചു. അമേരിക്കൻ വീസക്കുള്ള കാലതാമസത്തെ തുടർന്ന് ഈ മത്സരങ്ങൾ അനിശ്ചിതത്വത്തിലായിരുന്നു. ഫ്ലോറിഡയില്‍ ഓഗസ്റ്റ് 6, 7 തിയതികളിലാണ് അവശേഷിക്കുന്ന ടി20 മത്സരങ്ങള്‍ നടക്കുക.

വീസ ലഭിക്കാത്തതിനാല്‍ രണ്ട് ദിവസമായി ഇരു ടീമുകളിലേയും ചില താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്‍റേയും യാത്ര അനിശ്ചിതത്വത്തിലായിരുന്നു. ഇന്ത്യന്‍ സംഘത്തിലെ 14 പേര്‍ക്കാണ് വീസ അനുമതി ലഭിക്കാതിരുന്നത്. സെന്റ് കിറ്റ്‌സിലെ മൂന്നാം ടി20യ്‌ക്ക് ശേഷം വീസ ലഭിക്കാത്തവര്‍ ഗയാനയിലെ ജോര്‍ജ്‌‌ ടൗണിലുള്ള യുഎസ് എംബസിയിലേക്ക് വീസ അഭിമുഖങ്ങള്‍ക്കായി പോയിരുന്നു.

Read Also:- മുടികൊഴിച്ചിൽ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗ്ഗങ്ങൾ!

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഈ സംഘത്തിലുണ്ടായിരുന്നു. ഒടുവില്‍ ഗയാന പ്രസിഡന്‍റിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് ടീമുകളുടെ യാത്രാ പ്രശ്‌നം പരിഹരിച്ചതെന്ന് ക്രിക്‌ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നയതന്ത്ര ഇടപെടല്‍ നടത്തിയതിന് ഗയാന പ്രസിഡന്‍റിന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ നന്ദി അറിയിച്ചു. അതേസമയം, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ദിനേശ് കാര്‍ത്തിക്, രവി ബിഷ്‌ണോയി, സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ് എന്നിവര്‍ മിയാമിയിലെത്തി. ഇന്ന് രാത്രിയോടെ ഇവര്‍ ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം ചേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button