എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. വീഡിയോ കോളിലൂടെ ഉപയോക്താക്കളുടെ ഫോണിലേക്ക് മാൽവെയറുകൾ കയറാൻ സാധ്യതയുണ്ടെന്ന സുരക്ഷാ മുന്നറിയിപ്പാണ് വാട്സ്ആപ്പ് നൽകിയിരിക്കുന്നത്. പുതുതായി കണ്ടെത്തിയ ഈ ബഗ്ഗ് ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ബാധിക്കാനാണ് സാധ്യത കൂടുതൽ. ഈ സുരക്ഷാ പ്രശ്നത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.
റിപ്പോർട്ടുകൾ പ്രകാരം, ഒരു ഇന്റിഗർ ഓവർഫ്ലോ ബഗ്ഗായിട്ടാണ് പുതിയ സുരക്ഷാ പ്രവർത്തനത്തെ വാട്സ്ആപ്പ് കാണുന്നത്. അതേ സമയം, 10- ൽ 9.8 തീവ്രതയുള്ള റേറ്റിംഗും ഈ പ്രശ്നത്തിന് ഉണ്ട്. ദി വെർജ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ ഉണ്ടായിരിക്കുന്ന ബഗ്ഗ് ഒരു കോഡ് പിഴവാണ്. അതിനാൽ, ഹാക്കർമാർക്ക് വളരെ എളുപ്പത്തിൽ തന്നെ മാൽവെയറുകൾ ഉപയോക്താക്കളുടെ ഫോണിലേക്ക് എത്തിക്കാൻ സാധിക്കും. ഇതിനായി വീഡിയോ കോളുകളാണ് ഹാക്കർമാർ ഉപയോഗിക്കുന്നത്. പ്രത്യേക നമ്പറിൽ നിന്നും വരുന്ന വീഡിയോ കോളുകൾ ഉപയോക്താക്കൾ അറ്റൻഡ് ചെയ്യുന്നതോടെ, മാൽവെയറുകൾ ഫോണിൽ എത്തും.
Also Read: മധു കൊലക്കേസ്: കോടതിയെ കബളിപ്പിച്ച സാക്ഷി സുനിൽ കുമാറിനെതിരായ ഹർജിയിൽ ഇന്ന് വിധി
ഈ സുരക്ഷാ പ്രശ്നം വാട്സ്ആപ്പ് പരിഹരിച്ചുവെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ടെങ്കിലും, ഇത് പരിഹരിക്കുന്നതിന് മുൻപ് ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗങ്ങൾ നടന്നിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. നിലവിലുളള ബഗ്ഗിന് സമാനമായ മറ്റൊരു സുരക്ഷാ പ്രശ്നം 2019 ലും റിപ്പോർട്ട് ചെയ്തിരുന്നു. സ്പൈ വെയർ ഉപയോഗിച്ചാണ് അന്ന് ഉപയോക്താക്കൾക്കെതിരെ ആക്രമണം നടന്നിരുന്നത്. അക്കാലയളവിൽ ഓഡിയോ കോളുകളാണ് ഹാക്കർമാർ ഉപയോഗിച്ചിരുന്നത്.
Post Your Comments