കോഴിക്കോട്: രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സർക്കാരിന്റെ നടപടിയിൽ, നിലപാട് വ്യക്തമാക്കി മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി രംഗത്ത്. പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നുള്ളവര്‍ സഹോദരങ്ങളാണെന്നും അവരെ മുസ്ലീം ലീഗില്‍ എത്തിക്കണമെന്നും കെഎം ഷാജി പറഞ്ഞു.
‘പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ ഉള്ളവര്‍ മുസ്ലീം ലീഗിനെ ഉപദ്രവിച്ചിട്ടുണ്ടാകാം. എന്നാല്‍, അവരില്‍ നിന്നും മുഖം തിരിക്കരുത്. അവര്‍ നമ്മുടെ സഹോദരങ്ങളാണ്. പറ്റുമെങ്കില്‍ തെറ്റിദ്ധാരണകള്‍ മാറ്റി അവരെ ലീഗില്‍ എത്തിക്കുകയാണ് വേണ്ടത്,’ കെഎം ഷാജി വ്യക്തമാക്കി.
അനുമതിയില്ലാതെ അനധികൃതമായി വനത്തിൽ പ്രവേശിച്ചു : യുവാക്കൾക്കെതിരെ കേസെടുത്തു
അതേസമയം, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ളവരുമായി ആശയ വിനിമയത്തിനുള്ള സാദ്ധ്യതകള്‍ തുറക്കപ്പെടണമെന്നും ലീഗല്ലാതെ മറ്റു വഴിയില്ലെന്ന് പ്രവര്‍ത്തകരെ പറഞ്ഞു മനസിലാക്കണമെന്നും ലീഗ് നേതാവ് എംകെ മുനീര്‍ വ്യക്തമാക്കി. പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അവരോട് മുഖം തിരിക്കരുതെന്നും തെറ്റിദ്ധാരണകള്‍ മാറ്റി, അവരെ തിരികെ കൊണ്ട് വരണമെന്നും മുനീര്‍ കൂട്ടിച്ചേർത്തു.
Post Your Comments