Latest NewsNewsBusiness

മുത്തൂറ്റ് ഫിനാൻസും ലുലു ഇന്റനാഷണൽ എക്സ്ചേഞ്ചും കൈകോർക്കുന്നു, ലക്ഷ്യം ഇതാണ്

ലുലു എക്സ്ചേഞ്ചിന് യുഎഇയിലുടനീളം 89 ശാഖകളാണ് ഉള്ളത്

ഉപയോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റാനൊരുങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ വായ്പ എൻബിഎഫ്സി കമ്പനിയായ മുത്തൂറ്റ് ഫിനാൻസ്. ഉപഭോക്തൃ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യുഎഇയിലെ മണി എക്സ്ചേഞ്ച്, ട്രാൻസ്ഫർ കമ്പനിയായ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചുമായാണ് മുത്തൂറ്റ് ഫിനാൻസ് സഹകരിക്കുന്നത്. ഇതോടെ, ഇരുകമ്പനികളും കളക്ഷൻ പാർട്ണറായി പ്രവർത്തിക്കുന്നതിനുളള ധാരണാ പത്രത്തിൽ ഒപ്പുവച്ചു.

പുതിയ സഹകരണം പ്രധാനമായും യുഎഇ മേഖലയിലെ 4 ലക്ഷത്തിലധികം വരുന്ന മുത്തൂറ്റ് ഉപഭോക്താക്കൾക്കാണ് ഗുണം ചെയ്യുക. ഇതോടെ, നാട്ടിലെ ബന്ധുക്കൾ എടുത്തിട്ടുള്ള സ്വർണ വായ്പയുടെ പണം കൈമാറ്റം എളുപ്പം സൗകര്യപ്രദവുമാകും. കൂടാതെ, പ്രത്യേക നിരക്കിൽ സ്വർണ വായ്പയുടെ തവണകൾ അടയ്ക്കാനും സാധിക്കും.

Also Read: ബാറിൽ നിന്നും പണം കവർന്ന കേസ് : പ്രതികൾ അറസ്റ്റിൽ

ലുലു എക്സ്ചേഞ്ചിന് യുഎഇയിലുടനീളം 89 ശാഖകളാണ് ഉള്ളത്. ഈ ശാഖകളിൽ ഏതിൽ നിന്നും പ്രവാസികൾക്ക് പണം അടയ്ക്കാൻ സാധിക്കുന്നതാണ്. കൂടാതെ, മുത്തൂറ്റ് ഫിനാൻസിന്റെ ഇന്ത്യയിലെ 4,600ലധികം ശാഖകളിലെ ഏതെങ്കിലും ശാഖയിലുളള ലോൺ അക്കൗണ്ടിലേക്ക് പണം സ്വീകരിക്കാനും കഴിയും. മുത്തൂറ്റ് ഫിൻസെർവുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button