Latest NewsKeralaNews

ഒക്ടോബർ രണ്ട് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കെ.സി.ബി.സി

 

തിരുവനന്തപുരം: ഒക്ടോബർ രണ്ട് പ്രവൃത്തി ദിവസമാക്കാനുള്ള സർക്കാർ തീരുമാനം തള്ളി കെ.സി.ബി.സി. ഇതേതുടര്‍ന്ന്, ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കെ.സി.ബി.സി അവധി പ്രഖ്യാപിച്ചു. ഞായറാഴ്ചയായതിനാൽ ആചാരാനുഷ്ഠാനങ്ങളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പങ്കെടുക്കേണ്ടതുള്ളതിനാലും അധ്യാപകർക്കും പങ്കെടുക്കണമെന്നും രൂപതകളിൽ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകൾ നടക്കുന്നതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കെ.സി.ബി.സി അറിയിച്ചു.

ഒക്ടോബർ രണ്ടിലെ ലഹരി വിരുദ്ധ പരിപാടികൾ മറ്റൊരു ദിവസം നടത്തണമെന്നാണ് കെ.സി.ബി.സി ആവശ്യം. ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളിൽ വന്ന് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിക്കണമെന്ന് സർക്കാർ നിര്‍ദ്ദേശിച്ചിരുന്നു. എന്നാൽ, ഇത് മറ്റൊരു ദിവസം ആചരിക്കുമെന്നും വാർത്താക്കുറിപ്പില്‍ കെ.സി.ബി.സി വ്യക്തമാക്കി.

നേരത്തെ ഒക്ടോബർ രണ്ട് ഞായറാഴ്ച പ്രവൃത്തി ദിവസം ആക്കാനുള്ള മന്ത്രിസഭാ തീരുമാനം പിൻവലിക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.

ക്രൈസ്തവർ വിശുദ്ധമായി കണക്കാക്കുന്ന ഞായറാഴ്ച പ്രവൃത്തിദിവസമാക്കാനുള്ള പ്രവണത കൂടി വരുന്നുവെന്നും ഇത് മതസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണെന്നുമായിരുന്നു ആക്ഷേപം.

shortlink

Related Articles

Post Your Comments

Related Articles


Back to top button