മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഒമ്പതാം സീസണിലേക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് എഫ്സി ഗോവ. 27 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്ലബിൻ്റെ മുൻ താരം കൂടിയായ കാർലോസ് പെന്യ പരിശീലിപ്പിക്കുന്ന ടീമിൽ മലയാളി താരം മുഹമ്മദ് നെമിലും ഇടംനേടി.
എഡു ബെഡിയ, ആൽവാരോ വാസ്ക്വസ്, മാർക്ക് വാലിയെന്റെ, ഐക്കർ ഗ്വാറോക്സേന, ഫാരേസ് ആർനാഓട്ട്, നോഹ സദാവോയി എന്നിവരാണ് ഗോവയുടെ വിദേശതാരങ്ങൾ. കഴിഞ്ഞ സീസണിൽ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഗോവ ഈ സീസണിൽ കിരീടം ലക്ഷ്യംവെച്ചാണ് ഇറങ്ങുന്നത്. ഒക്ടോബർ 12ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് ഗോവയുടെ ആദ്യ മത്സരം.
ഗോൾകീപ്പർമാർ: ധീരജ് സിങ്, അർഷ്ദീപ് സിങ്, ഹൃത്വിക് തിവാരി.
ഡിഫൻഡർമാർ: സാൻസൺ പെരേര, അൻവർ അലി, ഫാർസ് അർനൗട്ട്, ലിയാൻഡർ ഡികുൻഹ, മാർക്ക് വാലിയന്റെ, സെറിട്ടൺ ഫെർണാണ്ടസ്, രക്ഷകൻ ഗാമ, ഐബൻഭ ഡോഹ്ലിംഗ്, ലെസ്ലി റെബെല്ലോ.
Read Also:- മെല്‍ബണ്‍ എന്‍റെ ഹോം ഗ്രൗണ്ടാണ്, ഇന്ത്യക്കെതിരെ എങ്ങനെ പന്തെറിയണമെന്ന് എനിക്കറിയാം: ഹാരിസ് റൗഫ്
മിഡ്ഫീൽഡർമാർ: ബ്രാൻഡൻ ഫെർണാണ്ടസ് (ക്യാപ്റ്റൻ), പ്രിൻസ്റ്റൺ റെബെല്ലോ, ആയുഷ് ഛേത്രി, ഫ്രാങ്കി ബുവാം, മകൻ ചോത്തെ, റിഡീം ത്ലാങ്, എഡു ബേഡിയ, ഗ്ലാൻ മാർട്ടിൻസ്, ബ്രൈസൺ ഫെർണാണ്ടസ്, മുഹമ്മദ് നെമിൽ, ലാൽറെമ്രുവാറ്റ എച്ച്.പി.
ഫോർവേഡുകൾ: നോഹ സദൗയി, ദേവേന്ദ്ര മുർഗോക്കർ, ഇക്കർ ഗുരോത്‌ക്‌സേന, അൽവാരോ വാസ്‌ക്വസ്.
Post Your Comments