ThiruvananthapuramLatest NewsKeralaNattuvarthaNews

കെഎസ്ആർടിസിയിലെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായത്തിനെതിരെ ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു. സിംഗിൾ ഡ്യൂട്ടി സമ്പ്രദായം ഒക്ടോബർ ഒന്നു മുതൽ നടപ്പിൽ വരും. നിയമവിരുദ്ധമായ ഡ്യൂട്ടികൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് സമ്മതിച്ചതിന്റെയും നിയമവിദഗ്ധരുമായി നടത്തിയ കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലാണ് പണിമുടക്ക് മാറ്റിയതെന്ന് ടിഡിഎഫ് വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ജീവനക്കാർക്ക് സിംഗിൾ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ, അത് പരിശോധിച്ച് ആറ് മാസത്തിനകം വേണ്ട മാറ്റം വരുത്താമെന്ന് ഉറപ്പ് നൽകിയതാണെന്ന് കെഎസ്ആർടിസി നേരത്തെ അറിയിച്ചിരുന്നു. അന്ന് യോ​ഗത്തിൽ പങ്കെടുത്ത് ധാരണയിലെത്തിയതിന് ശേഷമാണ് ടിഡിഎഫ് പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് നോട്ടീസ് നൽകിയത്.

പുനരുപയോഗ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം: മന്ത്രി എം ബി രാജേഷ്

എന്നാൽ, സമരത്തിൽ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്തംബർ മാസത്തെ ശമ്പളം നൽകില്ലെന്നായിരുന്നു കെഎസ്ആർടിസി മാനേജ്മെന്റ് നൽകിയ മുന്നറിയിപ്പ്. സമരം ചെയ്യുന്നവരെ പിരിച്ചു വിടാൻ വരെ മടിക്കില്ലെന്നും മാനേജ്മെന്റും ഗതാഗതമന്ത്രി ആന്റണി രാജുവും നിലപാട് സ്വീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button