
കാസർഗോഡ്: കുമ്പളയിൽ പ്ലസ് വണ്‍ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്‌ത കേസില്‍ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശിച്ചു. കണ്ണൂർ ആർ.ഡി.ഡിക്കാണ് വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശം നൽകിയത്.
അംഗടിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയാണ് സ്‌കൂൾ വിട്ട് വീട്ടിൽ പോകുന്നതിനിടെ റാഗിങ്ങ് നേരിട്ടത്. സ്‌കൂൾ വിട്ട് വീട്ടിൽ പോകുന്നതിനിടെ ആൾക്കൂട്ടത്തിനിടയിൽ തടഞ്ഞുവച്ച് റാഗ് ചെയ്യുകയായിരുന്നു.
വിദ്യാർത്ഥിയെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ നാട്ടുകാർ ഇടപെട്ടാണ് പ്രശനം പരിഹരിച്ചത്. സംഭവത്തിൽ വിദ്യാർത്ഥിയുടെ രക്ഷിതാവിൻ്റെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.
Post Your Comments