ആലുവ : കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ടിന്റെ ആലുവയിലെ ഓഫീസ് അടച്ചുപൂട്ടി. ആലുവ പെരിയാര്‍ വാലി ക്യാമ്പസിലെ ഓഫീസാണ് അടച്ചത്. പറവൂര്‍ തഹസില്‍ദാരുടെ നേതൃത്വത്തിലായിരുന്നു നടപടി.
രാത്രി 9 മണിയോടെയാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്. എന്‍ഐഎ, പോലീസ് സംഘങ്ങള്‍ സംയുക്തമായാണ് ഓഫീസുകള്‍ സീല്‍ ചെയ്യുന്നത്. അടുത്ത ദിവസങ്ങളില്‍ പിഎഫ്ഐയുടെ കൂടുതല്‍ ഓഫീസുകള്‍ സീല്‍ ചെയ്യും. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തിലാണ് എല്ലാ ഓഫീസുകളും പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകള്‍, വസ്തുവകകള്‍ എന്നിവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയുന്നതിന് വേണ്ടി നോട്ടിഫൈ ചെയ്യുന്നതിന് ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ്.
Post Your Comments