Latest NewsKeralaNews

‘ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്, ലജ്ജ തോന്നുന്നു’: നടിമാർക്കെതിരായ അതിക്രമത്തിൽ പ്രതികരിച്ച് നിവിൻ പോളി

 

കോഴിക്കോട്: സിനിമാ പ്രമോഷനിടെ നടിമാർക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ പ്രതികരിച്ച് നടൻ നിവിൻ പോളി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും ലജ്ജ തോന്നുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. അസ്വീകാര്യമായ പെരുമാറ്റമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ച് തുറന്നു പറഞ്ഞുള്ള നടിമാരുടെ പോസ്റ്റ് പങ്കുവച്ചായിരുന്നു നിവിൻ പോളിയുടെ പ്രതികരണം. വിഷയത്തിൽ പ്രതികരിച്ച്‌ നടൻ അജു വർഗീസും രം​ഗത്തെത്തിയിരുന്നു.

അതേസമയം, നടിമാർക്കെതിരായ അതിക്രമത്തിൽ കണ്ടാല്‍ അറിയാവുന്ന രണ്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസ്സെടുത്തു. സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവൻ ദൃശ്യങ്ങളും ഹാജരാക്കാൻ സംഘാടകരോട് പന്തീരാങ്കാവ് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ചൊവ്വാഴ്ച വൈകിട്ടാണ് കോഴിക്കോട് മാളിൽ പ്രമോഷൻ പരിപാടികൾ കഴിഞ്ഞിറങ്ങുമ്പോള്‍ നടിമാർക്ക് നേരെ അതിക്രമം ഉണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button