
കണ്ണൂര്‍: പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ ഉണ്ടായ വ്യാപക ആക്രമണത്തിൽ 3 പേർ കൂടി അറസ്റ്റിൽ. പെട്രോൾ ബോംബ് എറിഞ്ഞ കേസിലാണ് കണ്ണൂരിലെ മട്ടന്നൂരിൽ നിന്ന് മൂന്നുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തത്.
ഉളിയിൽ സ്വദേശി സഫ്വാൻ, നടുവനാട് സ്വദേശികളായ സത്താർ, സജീർ എന്നിവരാണ് അറസ്റ്റിലായത്.
നേരത്തെ പോപ്പുലർ ഫ്രണ്ട് കണ്ണൂർ ജില്ലാ നേതാക്കളുടെ കൃത്യമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയുടെ പലഭാഗത്തും പെട്രോൾ ബോംബ് ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
Post Your Comments