ErnakulamKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചു : യുവാവിന് എട്ടര വർഷം കഠിന തടവും പിഴയും ശിക്ഷ

കോട്ടപ്പടി കൊള്ളിപ്പറമ്പ് കോഴിപ്പുറം വീട്ടിൽ രഞ്ജിതി (മോഹൻലാൽ 31 )നെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ശിക്ഷിച്ചത്

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് എട്ടര വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കോട്ടപ്പടി കൊള്ളിപ്പറമ്പ് കോഴിപ്പുറം വീട്ടിൽ രഞ്ജിതി (മോഹൻലാൽ 31 )നെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ശിക്ഷിച്ചത്. എൺപത്തി അയ്യായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.

Read Also : ലോകത്തിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യയിലെ ഈ മൂന്ന് വിമാനത്താവളങ്ങൾ

2019- സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. കോട്ടപ്പടി സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ് പ്രതി. കോട്ടപ്പടി പൊലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന എംഎം അബ്ദുൾ റഹ്മാനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

എ.എസ്.ഐ എൽദോ കുര്യാക്കോസ്, സീനിയർ സി പി ഒ കെകെ.ശ്രീജ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഗവൺമെന്‍റ് പ്ലീഡർ പി ആർ ജമുന ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button