Latest NewsNewsIndia

എൽ.ടി.ടി.ഇ മുതൽ പി.എഫ്.ഐ വരെ: ഇന്ത്യ നിരോധിച്ച ചില സംഘടനകൾ

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അതിന്റെ അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ നിരോധിച്ചതോടെ ഇതുസംബന്ധിച്ച ചർച്ചകളുമായി നിറയുകയാണ് സോഷ്യൽ മീഡിയ. രാജ്യത്ത് മുമ്പ് നിരോധിച്ച 39 സംഘടനകളുടെ പട്ടികയിൽ പിഎഫ്ഐയും ഉൾപ്പെട്ടു. ഇന്ത്യയിൽ നിരോധിക്കപ്പെട്ട അഞ്ച് പ്രധാന സംഘടനകൾ ഏതൊക്കെയെന്ന് പരിശോധിക്കാം.

ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ (ISFY)

ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സ്, ഖാലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് തുടങ്ങിയ സമാന സംഘടനകൾക്കൊപ്പം, ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷനും ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയെ കൂടാതെ സംഘടനയുടെ പ്രവർത്തന പദവി നിയമപരമായി അയോഗ്യമാക്കിയവരിൽ ജപ്പാൻ, ഓസ്‌ട്രേലിയ, കാനഡ, യൂറോപ്യൻ യൂണിയൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളും ഉൾപ്പെടുന്നു. ഈ രാജ്യങ്ങളിൽ ISFY യെ ഒരു തീവ്രവാദ സംഘടനയായിട്ടാണ് കണക്കാക്കുന്നത്. സിഖുകാർക്ക് സ്വയംഭരണാധികാരമുള്ള ഖാലിസ്ഥാൻ എന്ന രാജ്യം സൃഷ്ടിക്കാനാണ് ഐഎസ്വൈഎഫ് ശ്രമിക്കുന്നത്.

യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ULFA)

വിഘടനവാദ പ്രവർത്തനങ്ങളുടെ പേരിൽ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം എന്നറിയപ്പെടുന്ന ULFA യെ ഇന്ത്യാ ഗവൺമെന്റ് 1990-ൽ നിരോധിച്ചിരുന്നു. നിരവധി റിപ്പോർട്ടുകൾ പ്രകാരം, രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വ്യവസായികളും പണം സ്വരൂപിക്കുന്നതിനായി സംഘടനയെ ഉപയോഗിച്ചു. മയക്കുമരുന്ന് കടത്തിന് പുറമേ, മറ്റ് സംഘടിത ക്രിമിനൽ പ്രവർത്തനങ്ങളിലും സംഘടനയിൽ ഉള്ളവർ പങ്കാളികളായിരുന്നു.

ദീനാർ അഞ്ജുമാൻ

ഹൈദരാബാദ് ആസ്ഥാനമായുള്ള ഇസ്ലാമിക മതവിഭാഗത്തിന്റെ കീഴിലുള്ള ഗ്രൂപ്പ് ആണ് ദീനാർ അഞ്ജുമാൻ. ഇവർ ഇസ്ലാമിന്റെയും ലിംഗായത്തത്തിന്റെയും സ്ഥാപക തത്വങ്ങൾ സമാനമാണെന്ന് വിശ്വസിക്കുന്നു. 2000-ൽ ആന്ധ്രാപ്രദേശിലും കർണാടകയിലും സ്‌ഫോടന പരമ്പര നടത്തിയതിന് 2001-ൽ ഇവരെ നിരോധിച്ചു. പക്ഷെ, ഈ സംഭവങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് സംഘം നിരസിക്കുകയും ഇസ്‌ലാം ക്രമത്തിൽ ആചരിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന ഒരു വിഭാഗമാണെന്ന് ആവർത്തിച്ച് പറയുകയും ചെയ്തു. എല്ലാ മതങ്ങളിലുമുള്ള ഇന്ത്യക്കാരെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നായിരുന്നു സംഘടന അവകാശപ്പെട്ടത്.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) — പീപ്പിൾസ് വാർ (PW)

1992-ൽ ആന്ധ്രാപ്രദേശിൽ സിപിഐ (എംഎൽ) പിഡബ്ല്യുവിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒറീസ സംസ്ഥാനങ്ങളോട് പാർട്ടിയെ നിയമവിരുദ്ധമാക്കാൻ കേന്ദ്ര സർക്കാരിന്റെ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ദേശീയ തലത്തിൽ, പാർട്ടിക്ക് അപ്പോഴും നിലനിൽക്കാൻ അനുവാദമുണ്ടായിരുന്നു. പ്രധാനമായും ആന്ധ്രാപ്രദേശ്, ഒറീസ, ജാർഖണ്ഡ്, ബീഹാർ, പശ്ചിമ ബംഗാളിലെ മിഡ്‌നാപൂർ ജില്ലകളിൽ പാർട്ടിക്ക് ആയിരക്കണക്കിന് പ്രവർത്തകരുണ്ടായിരുന്നു. 2004-ൽ, സി.പി.ഐ (എം.എൽ) പി.ഡബ്ല്യുവും അതിന്റെ എല്ലാ മുന്നണി സംഘടനകളെയും ഒരു ‘ഭീകര’ സംഘടനയായി നിരോധിക്കപ്പെട്ടു.

ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (LTTE)

സ്വതന്ത്ര തമിഴ് രാഷ്ട്രം രൂപീകരിക്കുക എന്നതായിരുന്നു എൽടിടിഇയുടെ പ്രധാന ലക്ഷ്യം. മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ശ്രീലങ്കൻ പ്രസിഡന്റ് രണസിംഗെ പ്രേമദാസയും ഉൾപ്പെടെ നിരവധി ഉന്നതരെ കൊലപ്പെടുത്തിയ എൽ.ടി.ടി.ഇ ഇതിലൂടെ അന്താരാഷ്ട്ര പ്രശസ്തി നേടി. തൽഫലമായി, ഇന്ത്യ, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ യൂണിയൻ എന്നിവയുൾപ്പെടെ 33 രാജ്യങ്ങൾ എൽടിടിഇയെ തീവ്രവാദ ഗ്രൂപ്പായി തരംതിരിക്കുകയും നിരോധിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button