Latest NewsNewsAutomobile

ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ്: ഇലക്ട്രിക് ബാറ്ററികളുടെ സുരക്ഷ നിർബന്ധമാക്കും

ഇലക്ട്രിക് ബാറ്ററികളുടെ സുരക്ഷ സംബന്ധിച്ചുള്ള നടപടികൾ രണ്ട് ഘട്ടങ്ങളിലായി നടത്താനാണ് കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്

കുറഞ്ഞ കാലയളവിനുള്ളിൽ ഇന്ത്യക്കാർക്ക് പ്രിയം കൂടിയ മേഖലകളിൽ ഒന്നാണ് ഇലക്ട്രിക് വാഹന വിപണി. ചിലവുകൾ താരതമ്യേന കുറഞ്ഞതിനാൽ പലരും ഇലക്ട്രിക് വാഹനം തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ, ഇത്തരം വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ബാറ്ററികളുടെ സുരക്ഷ വർദ്ധിപ്പിക്കുന്ന നടപടികൾ കർശനമാക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഇലക്ട്രിക് ബാറ്ററികളുടെ സുരക്ഷ സംബന്ധിച്ചുള്ള നടപടികൾ രണ്ട് ഘട്ടങ്ങളിലായി നടത്താനാണ് കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ട നടപടികൾ ഒക്ടോബർ ഒന്ന് മുതലും രണ്ടാം ഘട്ട നടപടികൾ 2023 മാർച്ച് 31നുമാണ് നടപ്പാക്കുക.

ബാറ്ററിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡിന് അനുസൃതമായാണ് ഭേദഗതികൾ വരുത്തിയത്. അടുത്തിടെ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾ പൊട്ടിത്തെറിക്കുന്ന സംഭവങ്ങൾ വ്യാപകമായതോടെയാണ് കേന്ദ്ര സർക്കാർ കർശന നടപടിയുമായി മുന്നോട്ടുവന്നത്. സുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പരാതികൾ ഉയർന്നത്.

Also Read: ‘പാകിസ്ഥാൻ സൈന്യവും താലിബാനും മയക്കുമരുന്ന് കടത്തും തീവ്രവാദവുമായി ബന്ധപ്പെട്ടിരിക്കുന്നു’: നാറ്റോ റിപ്പോർട്ട് പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button