AlappuzhaNattuvarthaLatest NewsKeralaNews

സിഗ്നല്‍ തെറ്റിച്ച് വന്ന സ്വകാര്യ ബസിടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം

ചെന്നിത്തല തൃപ്പെരുന്തുറ തെക്കേകൂറ്റ് റെയ്ച്ചല്‍ ജേക്കബ് (രാജമ്മ-82) ആണ് മരിച്ചത്

മാവേലിക്കര: മാവേലിക്കര മിച്ചല്‍ ജങ്ഷനില്‍ സിഗ്നല്‍ തെറ്റിച്ച് വന്ന സ്വകാര്യ ബസിടിച്ച് കാല്‍നടയാത്രക്കാരിയായ വയോധിക മരിച്ചു. ചെന്നിത്തല തൃപ്പെരുന്തുറ തെക്കേകൂറ്റ് റെയ്ച്ചല്‍ ജേക്കബ് (രാജമ്മ-82) ആണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മാവേലിക്കര മിച്ചല്‍ ജങ്ഷനിലാണ് അപകടം നടന്നത്. തിരുവല്ല-കായംകുളം റൂട്ടിലോടുന്ന സ്വാമി എന്ന സ്വകാര്യബസാണ് അപകടമുണ്ടാക്കിയത്.

Read Also : കറാച്ചിയിലെ ക്ലിനിക്കിലുണ്ടായ വെടിവെപ്പിൽ ചൈനീസ് പൗരൻ കൊല്ലപ്പെട്ടു: 2 പേർക്ക് പരിക്ക്

മാവേലിക്കര മിച്ചല്‍ ജങ്ഷനില്‍ സിഗ്‌നല്‍ കാത്തു കിടന്ന ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കവെ ഗ്രീന്‍ സിഗ്നല്‍ വീഴും മുമ്പ് മുന്നോട്ടെടുത്ത ബസിന്റെ അടിയില്‍ പെടുകയായിരുന്നു. ബസിന്റെ മുന്‍ചക്രം റെയ്ച്ചലിന്റെ കാലിലൂടെയും പിന്‍ചക്രം തലയിലൂടെയും കയറി തല്‍ക്ഷണം മരിക്കുകയായിരുന്നു. ബസില്‍ നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ പുലിയൂര്‍ ആലപ്പളളില്‍ പടിഞ്ഞാറേതില്‍ അനൂപ് അനിയന്‍ (30) പിന്നീട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button