Latest NewsNewsIndia

പരസ്പര സൗഹാർദത്തിന്റെ പട്ടികയിൽ കേരളം മുന്നിൽ: തീവ്രവാദ കേന്ദ്രമല്ലെന്ന് ബൃന്ദ കാരാട്ട്

ഡൽഹി: കേരളം തീവ്രവാദ സംഘടനകളുടെ പ്രഭവകേന്ദ്രമാണെന്ന ബിജെപി നേതാവ് ജെപി നദ്ദയുടെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കേരളം തീവ്രവാദത്തിന്റെ കേന്ദ്രമല്ലെന്നും സമാധാനം, സാമുദായിക സൗഹാർദം, ഐക്യം തുടങ്ങിയ എല്ലാ മേഖലകളിലും കേരളത്തിന് ഒന്നാം സ്ഥാനമുണ്ടെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. ദേശീയ തലത്തിൽ ബിജെപി സർക്കാരിന്റെ കൈവശമുള്ള രേഖകൾ പരിശോധിക്കാൻ നദ്ദയോട് അവർ ആവശ്യപ്പെട്ടു.

‘നദ്ദയുടെ അവകാശവാദങ്ങൾ തെറ്റാണെന്ന് മാത്രമല്ല, വഞ്ചനാപരവുമാണ്. ബി.ജെ.പിയും ആർ.എസ്.എസുമാണ് രാജ്യത്തെ വർഗീയ കലഹങ്ങളുടെ കേന്ദ്രബിന്ദു. ബിജെപി ഇതര സംസ്ഥാനങ്ങളിൽ ഭരണം നേടുന്നതിനായി എല്ലാ തലത്തിലും അവർ സംഘർഷങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു,’ ബൃന്ദ കാരാട്ട് പറഞ്ഞു.

സംസ്ഥാനത്ത് വന്‍ സുരക്ഷ, ആലുവയില്‍ കേന്ദ്രസേന: ആര്‍എസ്എസ് കാര്യാലയത്തിന്റെ സുരക്ഷ ഏറ്റെടുത്തു

തിങ്കളാഴ്ച തിരുവനന്തപുരത്ത് സന്ദർശനം നടത്തുന്നതിനിടെയാണ് നദ്ദ വിവാദ പരാമർശം നടത്തിയത്. ദേശീയ അന്വേഷണ ഏജൻസി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരെ വ്യാപകമായി നടത്തിയ റെയ്ഡിനെയും അറസ്റ്റിനെയും തുടർന്നാണ് അദ്ദേഹത്തിന്റെ പരാമർശം. ഭൂരിഭാഗം റെയ്ഡുകളും അറസ്റ്റുകളും നടക്കുന്നത് കേരളത്തിലാണെന്ന് നദ്ദ അഭിപ്രായപ്പെട്ടു.

അതേസമയം, ആർഎസ്എസും പിഎഫ്ഐയും അഴിച്ചുവിടുന്ന രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും കേരളത്തിൽ നിത്യസംഭവമായിക്കൊണ്ടിരിക്കുന്നു എന്ന സത്യം മറച്ചുപിടിക്കാൻ നദ്ദയുടെ വ്യാജ ആരോപണങ്ങൾക്ക് കഴിയില്ലെന്ന് സിപിഎം പ്രസ്താവനയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button