Latest NewsIndiaNews

രാജ്യത്ത് എസ്ഡിപിഐയ്ക്കും നിരോധനം ഏര്‍പ്പെടുത്തുമെന്ന് സൂചന

പോപ്പുലര്‍ ഫ്രണ്ടിന് അഞ്ച് വര്‍ഷത്തേയ്ക്കാണ് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന് പിന്നാലെ എസ്ഡിപിഐയ്ക്കും രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുമെന്ന് സൂചന. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് ആരാഞ്ഞതായാണ് റിപ്പോര്‍ട്ട്. അധികം വൈകാതെ തന്നെ കമ്മീഷന്‍ നിലപാട് വ്യക്തമാക്കുമെന്നാണ് വിവരം.

Read Also: ‘ഒരു അഖില ലോക ഹർത്താൽ സംഘടിപ്പിക്കണം, കെഎസ്ആർടിസി ബസ്സിനു മാത്രമല്ല എയർ ഇന്ത്യ വിമാനത്തിനും കല്ലെറിയണം’: അഡ്വ. ജയശങ്കർ

ഇന്ന് രാവിലെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കിയത് അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് നിര്‍ണായക നടപടി. റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വുമണ്‍ ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍, റിഹേബ് ഫൗണ്ടേഷന്‍ എന്നീ അനുബന്ധ സംഘടനകള്‍ക്കും നിരോധനമുണ്ട്.

സെപ്തംബര്‍ 22ന് ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ 106 പേര്‍ അറസ്റ്റിലായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്. രണ്ടാം ഘട്ട പരിശോധനയില്‍ ആകെ 247 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അറസ്റ്റിലായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button