Latest NewsKeralaNewsIndia

‘ഒരു അഖില ലോക ഹർത്താൽ സംഘടിപ്പിക്കണം, കെഎസ്ആർടിസി ബസ്സിനു മാത്രമല്ല എയർ ഇന്ത്യ വിമാനത്തിനും കല്ലെറിയണം’: അഡ്വ. ജയശങ്കർ

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അതിന്റെ അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ പിന്തുണച്ചും, പോപ്പുലർ ഫ്രണ്ടിനെ പരിഹസിച്ചും അഡ്വ. എ. ജയശങ്കർ. ഭരണകൂട ഭീകരതക്കെതിരെ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ചു നിന്നു പ്രതിഷേധിക്കണമെന്നും, ഒരു അഖില ലോക ഹർത്താൽ സംഘടിപ്പിക്കണമെന്നും അദ്ദേഹം പരിഹസിക്കുന്നു. രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻ.ഐ.എ റെയ്ഡ് നടത്തിയ സംഭവത്തിൽ സംഘടന കേരളത്തിൽ ഹർത്താൽ നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആണ് നിരോധനത്തിനെതിരെ രാജ്യവ്യാപകമായി ഹർത്താൽ നടത്താൻ അദ്ദേഹം പരിഹാസരൂപേണ ആഹ്വാനം ചെയ്യുന്നത്.

‘പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും അനുബന്ധ സംഘടനകളും നിരോധിക്കപ്പട്ടു. കേന്ദ്ര സർക്കാരിന്റെ ഭീരുത്വം വെളിവാക്കുന്ന മറ്റൊരു നടപടി. ഈ ഭരണകൂട ഭീകരതക്കെതിരെ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ചു നിന്നു പ്രതിഷേധിക്കണം. ഒരു അഖില ലോക ഹർത്താൽ സംഘടിപ്പിക്കണം. കെഎസ്ആർടിസി ബസ്സിനു മാത്രമല്ല എയർ ഇന്ത്യ വിമാനത്തിനും കല്ലെറിയണം. അങ്ങനെ റിപ്പബ്ലിക്കിനെ രക്ഷിക്കണം’, ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, അഞ്ചുവർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്‌ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിനും ശേഷമാണ് നിരോധനം പ്രഖ്യാപിച്ചത്. പോപ്പുലർ ഫ്രണ്ടിന്റെ എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചു. റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എന്‍സിഎച്ച്ആര്‍ഒ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ സംഘടനകളെയാണ് നിരോധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button