വിദേശ വ്യാപാര നയം വീണ്ടും ദീർഘിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. സെപ്തംബർ മാസത്തോടെ നിലവിലെ വിദേശ വ്യാപാര നയം അവസാനിപ്പിക്കുമെന്ന് മുൻപ് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. കൂടാതെ, ഒക്ടോബറിലാണ് പുതിയ നയം പ്രഖ്യാപിക്കാണ് ലക്ഷ്യമിട്ടിരുന്നത്. വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, 2023 മാർച്ച് 31 വരെയാണ് നിലവിലെ വിദേശ വ്യാപാര നയം ദീർഘിപ്പിച്ചിരിക്കുന്നത്.
2015- 2020 കാലയളവിൽ അവതരിപ്പിച്ച നയം തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ നയം മൂന്നു തവണ നീട്ടിയിരുന്നു. സാമ്പത്തിക- രാഷ്ട്രീയ പ്രതിസന്ധികൾ കണക്കിലെടുത്താണ് നയം ദീർഘിപ്പിച്ചത്. അതേസമയം, കയറ്റുമതി രംഗത്ത് നേരിട്ട തിരിച്ചടിയും നയത്തിന്റെ കാലാവധി ദീർഘിപ്പിക്കാനുള്ള മാനദണ്ഡമായി എടുത്തിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷം ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം, കയറ്റുമതിയിൽ 35 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
Also Read: ഇന്ത്യൻ വിപണി കീഴടക്കാൻ ഏറ്റവും പുതിയ ടാബ്‌ലറ്റുമായി നോക്കിയ
Post Your Comments