
പുതു തലമുറ ആരോഗ്യകരമായ ശീലങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിൽ വളരെ പിന്നിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കാലത്തിന്റെ തിരക്കുകൾക്കിടയിൽപെടുന്നതാണ് മുഖ്യ കാരണവും. ദിവസവും എല്ലാവരും കുളിക്കുമെങ്കിലും വളരെ അശ്രദ്ധയോടെ ചെയ്യുന്ന ഒന്നാണിത്. ഉച്ചയ്ക്ക് കുളിക്കുന്നവരും ഭക്ഷണത്തിന് മുൻപും പിൻപും രാത്രി വൈകി കുളിക്കുന്നവരും അധികമാണ്.
ഇന്ന് തുടർച്ചയായി ക്ഷീണം അനുഭവിക്കുന്നവരാണ് കൂടുതൽ പേരും. എന്താണ് സംഭവിക്കുന്നതെന്ന് നിർണ്ണയിക്കാൻ കഴിയാത്ത അവസ്ഥ വരെ പലർക്കുമുണ്ടാകുന്നു. എന്നാൽ ഇതിന് പ്രധാനപ്പെട്ട കാരണം കുളിയിലെ തെറ്റായ ശീലങ്ങളാകാം. ഭക്ഷണം കഴിച്ചയുടൻ തന്നെ കുളിക്കുന്ന ശീലം വർദ്ധിച്ചു വരുന്നതായി കാണം. വൈകി എഴുന്നേൽക്കുന്നതാണ് ഇതിനുള്ള കാരണം. എഴുന്നേറ്റ ഉടൻ തന്നെ ഇത്തരക്കാർ ആഹാരം കഴിക്കുന്നു പിന്നാലെ കുളിക്കുകയും ചെയ്യുന്നു. ഇങ്ങനെ കുളിക്കുന്നത് ആരോഗ്യത്തെ കാര്യമായി ബാധിക്കുമെന്ന് ആയൂർവേദത്തിൽ പറയുന്നു.
ഇത്തരം കുളി ദഹനപ്രക്രിയയെ മന്ദീഭവിപ്പിക്കാൻ കാരണമാകും. ഭക്ഷണം കഴിഞ്ഞ ഉടനെയുള്ള കുളി രക്തചംക്രമണം കുറയ്ക്കുന്നു. ഇതാണ് ക്ഷീണം, മന്ദത, മലബന്ധം, ഓക്കാനം തുടങ്ങിയവ അനുഭവപ്പെടാൻ കാരണമാകുന്നു. ഇങ്ങനെ ചെയ്യുന്നത് ഉദരസംബന്ധമായ രോഗങ്ങളിലേക്കും നയിക്കും. അതുകൊണ്ട് ഭക്ഷണം കഴിച്ച് കുറഞ്ഞത് രണ്ട് മണിക്കൂറിന് ശേഷം മാത്രമേ കുളിക്കാവൂ.
ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കുന്നു. ഭക്ഷണ ശേഷം കുളിക്കുമ്പോൾ ഈ സ്വാഭാവിക പ്രവർത്തനം തകരാറിലാകുന്നു. പുറത്തുനിന്നുള്ള തണുപ്പ് കാരണം ശരീരത്തിന്റെ സ്വാഭാവിക താപനില നിലനിർത്താൻ കഴിയാതെ വരുന്നു. ഇതിന്റെ ഫലമായി വയറിലെ ഭക്ഷണം വേർതിരിക്കുവാൻ ചെലവഴിക്കേണ്ട ഊർജ്ജം അപ്പോൾ ശരീര താപനില നിലനിർത്തുന്നതിനായി ചർമ്മത്തിലേക്ക് വഴിതിരിച്ചുവിടുന്നു. ഇത് ദഹനത്തിന്റെ തോത് കുറയ്ക്കുകയും അസ്വസ്ഥതയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഭക്ഷണം കഴിഞ്ഞ് കുറഞ്ഞത് 35 മിനിറ്റെങ്കിലും കഴിഞ്ഞ് കുളിക്കാനാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ആയുർവേദം അനുശാസിക്കുന്നത് 2 മണിക്കൂറാണ്. കുറച്ച് ഭക്ഷണം കഴിക്കുന്നത് ദഹനത്തെ കൂടുതൽ എളുപ്പമാക്കും. ദഹനത്തെ ബാധിക്കുന്നതിനാൽ ഭക്ഷണ ശേഷം പഴങ്ങൾ ഒഴിവാക്കുന്നതും നല്ലതാണ്.
Post Your Comments