പാലക്കാട്: പടിഞ്ഞാറങ്ങാടി കല്ലടത്തൂരിൽ ക്ഷേത്ര കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കല്ലടത്തൂർ വടക്കത്ത് വളപ്പിൽ സുന്ദരന്റെ മകൻ ശബരി(19) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. ശബരിമല വൃതാനുഷ്ഠങ്ങളുടെ ഭാഗമായി ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു ശബരി. അപകട സമയത്ത് 50 ലധികം സ്വാമിമാർ ക്ഷേത്ര കുളത്തിൽ ഉണ്ടായിരുന്നു. ഇതിനിടയിലാണ് ശബരിയെ കാണാതായത്. തുടർന്ന്, നടത്തിയ തിരച്ചിലിന് ഒടുവിലാണ് വെള്ളത്തിനടിയിൽ നിന്നും ശബരിയെ കണ്ടെത്തിയത്. ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : ഗുരുവായൂർ മേൽപ്പാലം ഉദ്ഘാടനം: മന്ത്രി മുഹമ്മദ് റിയാസിന് നേരെ കറുപ്പ് മുണ്ടുരിഞ്ഞ് പ്രതിഷേധം
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments