KollamKeralaNattuvarthaLatest NewsNews

മരം മുറിക്കുന്നതിനെ ചൊല്ലി സഹോദരങ്ങൾ തമ്മിൽ തർക്കം : പിന്നാലെ ഒരാൾ തൂങ്ങി മരിച്ചു

ഏരൂർ തെക്കേവയൽ ബിനു വിലാസത്തിൽ ബിനു (23)വാണ് മരിച്ചത്

അഞ്ചൽ: യുവാവിനെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ തെക്കേവയൽ ബിനു വിലാസത്തിൽ ബിനു (23)വാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം ബന്ധുക്കൾ കണ്ടത്. തിങ്കളാഴ്ച ഉച്ചക്ക് ബിനുവും ജ്യേഷ്ഠസഹോദരനും തമ്മിൽ വീട് നിർമ്മാണത്തിന് വേണ്ടി മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റവും അടിപിടിയും നടന്നിരുന്നു.

Read Also : മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങാറുണ്ടോ? നേരിടേണ്ടി വരിക ​ഗുരുതര പ്രശ്നങ്ങൾ

തുടർന്ന്, ബിനു ജ്യേഷ്ഠനെതിരേ പൊലീസിൽ പരാതി നൽകി. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ബിനുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പൊലീസ് നടപടികൾക്ക് ശേഷം പാരിപ്പള്ളി മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പിതാവ്: പരേതനായ പൊടിയൻ. മാതാവ്: മല്ലിക. സഹോദരങ്ങൾ: വിനോദ്, സുമേഷ്, ദീപു.

shortlink

Related Articles

Post Your Comments

Related Articles


Back to top button