ധാക്ക: വനിതാ ഏഷ്യാ കപ്പ് മത്സരങ്ങൾക്ക് ഒക്ടോബർ ഒന്നിന് തുടക്കം. ഒക്ടോബർ ഒന്ന് മുതൽ 15 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. നേരത്തെ, ഏഷ്യാ കപ്പിൻ്റെ മത്സരക്രമം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പുറത്തുവിട്ടിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൂപ്പർ പോരാട്ടം ഒക്ടോബർ ഏഴിന് നടക്കും. ബംഗ്ലാദേശിലെ സിൽഹെറ്റിലാണ് മത്സരങ്ങളെല്ലാം നടക്കുക.
ബംഗ്ലാദേശും തായ്‌ലൻഡും തമ്മിലാണ് ഉദ്ഘാടന മത്സരം. ആകെ ഏഴ് ടീമുകളാണ് ഏഷ്യാ കപ്പിൽ മത്സരിക്കുക. ഇന്ത്യക്കും പാകിസ്ഥാനും ഒപ്പം ശ്രീലങ്ക, ബംഗ്ലാദേശ്, മലേഷ്യ, യുഎഇ, തായ്‌ലൻഡ് എന്നിവരാണ് മറ്റ് ടീമുകൾ. റൗണ്ട് ടോബിൻ മാതൃകയിൽ നടക്കുന്ന പോരാട്ടങ്ങൾക്കൊടുവിൽ ആദ്യ നാല് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾ സെമി ബർത്തുറപ്പിക്കും.
Read Also:- കാര്യവട്ടം ടി20 നാളെ: ഇന്ത്യൻ ടീം ഇന്ന് പരിശീലനത്തിനിറങ്ങും
ഒക്ടോബർ ഒന്നിന് ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആദ്യ ദിവസത്തിലെ രണ്ടാം മത്സരത്തിലാണ് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ ഏറ്റുമുട്ടുന്നത്. ഒക്ടോബർ മൂന്നിന് മലേഷ്യയുമായും നാലിന് യുഎഇയുമായും ഇന്ത്യ ഏറ്റുമുട്ടും. ഏഴിനാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. എട്ടിന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.
Post Your Comments