Latest NewsCricketNewsSports

കാര്യവട്ടം ടി20 നാളെ: ഇന്ത്യൻ ടീം ഇന്ന് പരിശീലനത്തിനിറങ്ങും

തിരുവനന്തപുരം: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് നാളെ തുടക്കം. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏഴിനാണ് മത്സരം. ഇന്നലെ തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ടീം ഇന്ന് വൈകീട്ട് അഞ്ചിന് ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിനിറങ്ങും. മൂന്ന് വര്‍ഷത്തിന് ശേഷമാണ് കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കുന്നത്.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരമാണ് നാളെ നടക്കുന്നത്. ആവേശ്വജ്ജ്വല സ്വീകരണത്തിനു പിന്നാലെ കോവളത്തെ ഹോട്ടലില്‍ രാത്രി തങ്ങിയ ഇന്ത്യ ടീം വൈകീട്ട് അഞ്ചിന് ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിനിറങ്ങും. രാത്രി എട്ടുവരെയുണ്ടാകും പരിശീലനം. ഇന്ന് വൈകുന്നേരം 4.30ന് ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാധ്യമങ്ങളെ കാണും.

ഉച്ചയ്ക്ക് ഒന്നുമുതല്‍ നാലുവരെയാണ് ദക്ഷിണാഫ്രിക്കയുടെ പരിശീലനം. പരിശീലനത്തിന് മുമ്പ് ക്യാപ്റ്റന്‍ തെംപ ബാവുമയും മാധ്യമങ്ങളെ കാണും. ബാറ്റിംഗിന് അനുകൂലമായി ഒരുക്കിയ പിച്ചില്‍ റണ്ണൊഴുക്കുണ്ടാകുമെന്നുറപ്പ്. ടോസും നിര്‍ണായകമാകും. അവസാനം ഇരു ടീമും ഇന്ത്യയില്‍ കൊമ്പുകോര്‍ത്ത അഞ്ച് മത്സര ടി20 പരമ്പരയില്‍ 2-2ന്റെ ബലാബലമായിരുന്നു ഫലം.

Read Also:- കാത്സ്യം വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം!

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ നാളെ ഇറങ്ങുന്നത്. കാര്യവട്ടത്തെ നാല് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യ തോറ്റത്. ടി20 ലോകകപ്പിന് മുമ്പുള്ള അവസാന പരമ്പരയില്‍ ആധിപത്യം ഉറപ്പിച്ച് ആത്മവിശ്വാസത്തോടെ ഓസ്‌ട്രേലിയയിലേക്ക് പറക്കാന്‍ ഇരുടീമും ശ്രമിക്കുമ്പോള്‍ ഗ്രീന്‍ഫീല്‍ഡില്‍ ക്രിക്കറ്റ് ആവേശ ലഹരിയിലാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button