
ഇടുക്കി: അടിമാലിയിൽ ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മുരിക്കാശേരി നെടുംതറയിൽ ബിജു (43) ആണ് മരിച്ചത്.
ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് അപകടം നടന്നത്. റോഡിൽ നിന്നും തടി വലിച്ച് കയറ്റുന്നതിനിടെ ട്രാക്ടർ മറിയുകയായിരുന്നു.
Read Also : മാരക ലഹരി മരുന്ന് പിടിച്ചെടുത്തു: കാറ്ററിങ് സ്ഥാപന ഉടമ അറസ്റ്റില്‍
കൊന്നത്തടി മുതിരപുഴ സ്വപ്ന പടി സിറ്റിയിൽ വെട്ടിയിട്ടിരുന്ന തടി റോഡിലേക്ക് വലിച്ച് കയറ്റുവാൻ കൊണ്ടുവന്നതായിരുന്നു ട്രാക്ടർ. തടി കയറ്റുന്നതിനിടെ റോഡിന്റെ തിട്ട് ഇടിഞ്ഞ് ട്രാക്ടർ മറിയുകയായിരുന്നു. ആദ്യം തടി വലിച്ചപ്പോൾ റോഡിന്റെ മൺതിട്ട ഇടിഞ്ഞ് വാഹനം ചരിഞ്ഞു. ഉടൻ വടം കൊണ്ട് വാഹനം കെട്ടി നിർത്തി. വീണ്ടും തടി വലിക്കുന്നതിനിടെ ട്രാക്ടർ മറിഞ്ഞപ്പോൾ ബിജു വാഹനത്തിൽ നിന്നും എടുത്ത് ചാടി. വീഴ്ചയ്ക്കിടെ തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു.
പരിക്കേറ്റ ബിജുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ക്ഷതമാണ് മരണത്തിലേക്ക് നയിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ സോണി. മക്കൾ ശ്രീഹരി, ഗൗരി.
Post Your Comments