തൃശൂര്‍: രണ്ട് പാക്കറ്റ് എംഡിഎംഎയുമായി കാറ്ററിങ് സ്ഥാപന ഉടമ പിടിയില്‍. തൃശൂര്‍ ജില്ലാ റൂറല്‍ ഡാന്‍സാഫ് സംഘവും വലപ്പാട് പൊലീസും ചേര്‍ന്നാണ് ലഹരി മരുന്ന് സഹിതം ഇയാളെ അറസ്റ്റ് ചെയ്തത്. നാട്ടിക ജുമാ മസ്ജിദിന് തെക്ക് രായംമരക്കാര്‍ ഷാനവാസാണ് അറസ്റ്റിലായത്. വീട്ടുപരിസരത്തു നിന്നാണ് പിടികൂടിയത്. ഇയാള്‍ വീടിനോടുചേര്‍ന്ന് ക്യൂ ടെന്‍ എന്ന പേരില്‍ കാറ്ററിങ് സ്ഥാപനം നടത്തുന്നുണ്ട്.
Read Also: കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ: ആയിരങ്ങൾക്കു കൈത്താങ്ങായി ഹൃദ്യം പദ്ധതി
ഞായറാഴ്ച രാത്രി വാഹനപരിശോധന നടത്തുന്നതിനിടെ രാസ ലഹരി മരുന്നുമായി രണ്ട് യുവാക്കളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വലപ്പാട് ചാലുകുളം പള്ളിക്ക് സമീപം താമസിക്കുന്ന പുതിയ വീട്ടില്‍ അനസ്(30), കോതകുളം ബീച്ച് പുതിയ വീട്ടില്‍ സാലിഹ്(29)എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക് എംഡിഎംഎ നല്‍കിയത് ഷാനവാസാണെന്ന് വ്യക്തമായപ്പോഴാണ് ഇയാളെ പിടികൂടിയത്.
ദേഹപരിശോധന നടത്തിയപ്പോഴാണ് അരയില്‍ കെട്ടിയിരുന്ന തുണിബെല്‍റ്റിനുള്ളില്‍ ഒളിപ്പിച്ചുവെച്ചിരുന്ന എംഡിഎംഎ കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.
Post Your Comments