NewsLife StyleHealth & Fitness

ദുസ്വപ്നങ്ങൾ പതിവായി കാണാറുണ്ടോ? കാരണം ഇതാണ്

മധ്യവയസ്കരിൽ ദുസ്വപ്നം പതിവായി കാണുന്നുണ്ടെങ്കിൽ അവ തലച്ചോറിലെ കോശങ്ങൾക്ക് നാശം സംഭവിച്ചു കൊണ്ടിരിക്കുന്നതിന്റെ സൂചനയാണ് നൽകുന്നത്

ഉറക്കത്തിൽ സ്വപ്നം കാണാത്തവർ അപൂർവ്വമാണ്. പലപ്പോഴും മനസിനെ അസ്വസ്ഥമാക്കുന്ന ദുസ്വപ്നങ്ങൾ കാണാറുള്ളവരാണ് നിങ്ങളെങ്കിൽ, അവ നിസാരവൽക്കരിക്കരുതെന്നാണ് ബിർമിംഗ്ഹാം യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരുടെ നിലപാട്. ഇന്ന് ഒട്ടുമിക്ക ആളുകളിലും കാണുന്ന ഉറക്ക പ്രശ്നമായി ദുസ്വപ്നം മാറിയിട്ടുണ്ട്. തുടർച്ചയായി ഇത്തരം സ്വപ്നങ്ങൾ കാണുമ്പോൾ അത് ഉറക്കത്തെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും.

മധ്യവയസ്കരിൽ ദുസ്വപ്നം പതിവായി കാണുന്നുണ്ടെങ്കിൽ അവ തലച്ചോറിലെ കോശങ്ങൾക്ക് നാശം സംഭവിച്ചു കൊണ്ടിരിക്കുന്നതിന്റെ സൂചനയാണ് നൽകുന്നത്. ഇവ ഭാവിയിൽ അൽഷിമേഴ്സ് പോലെയുള്ള ഗുരുതര മറവി രോഗങ്ങൾക്ക് കാരണമായേക്കാമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. പലപ്പോഴും ഇത്തരം സൂചനകൾ ലഭിച്ച് തുടങ്ങുമ്പോൾ തന്നെ ആവശ്യമായ വൈദ്യസഹായം തേടാത്തത് രോഗത്തിന്റെ സങ്കീർണത വർദ്ധിപ്പിച്ചേക്കാം.

Also Read: ഭാര്യയുടെ സുഹൃത്തിനെ കഴുത്തിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

കൃത്യമായ ഉറക്കം ശരീരത്തിന് അത്യന്താപേക്ഷികമാണ്. ഇത് ആരോഗ്യം നിലനിർത്താനും, ഉന്മേഷം കൈവരിക്കാനും സഹായിക്കും. ഉറക്ക പ്രശ്നം ഉള്ളവർ വൈകുന്നേരങ്ങളിൽ കഫീൻ അടങ്ങിയ പാനീയം ഒഴിവാക്കുന്നത് നല്ലതാണ്. കൂടാതെ, സമ്മർദ്ദം കുറച്ച് മനസ് ശാന്തമായി നിലനിർത്താനുള്ള മാർഗ്ഗങ്ങളും സ്വീകരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button