Latest NewsFootballNewsSports

കെ പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു: ചെന്നൈയിൻ എഫ്സി പുതിയ തട്ടകം

ചെന്നൈ: കേരള ബ്ലാസ്റ്റേഴ്സ് മലയാളി വിങ്ങർ കെ പ്രശാന്ത് ചെന്നൈയിൻ എഫ്സിയിൽ. 2018 സീസൺ മുതൽ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന താരം കഴിഞ്ഞയാഴ്ചയാണ് ബ്ലാസ്റ്റേഴ്സ് വിട്ടത്. കേരള ടീമിനായി 61 മത്സരങ്ങളിലാണ് താരം ബൂട്ടുകെട്ടിയത്. ടീമിൽ അവസരം കുറയുന്ന സാഹചര്യത്തിലാണ് താരം ക്ലബ് വിട്ടത്. 2023 വരെയായിരുന്നു ബ്ലാസ്റ്റേഴ്സുമായുള്ള പ്രശാന്തിന്റെ കരാർ.

കോഴിക്കോട് സ്വദേശിയായ പ്രശാന്ത് 2010ൽ കേരള അണ്ടർ 14 ടീമിൽ കളിച്ചാണ് പ്രൊഫഷണൽ ഫുട്ബോളിലെത്തിയത്. 2012ൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ അക്കാദമിയിൽ പ്രവേശനം നേടി. നാലു വർഷം അക്കാദമിയിൽ തുടർന്ന ശേഷം 2016ലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. ഐ ലീഗ് ടീമായ ചെന്നൈ സിറ്റി എഫ്സിയിൽ വായ്പാടിസ്ഥാനത്തിൽ കളിച്ചശേഷം 2017-18 സീസൺ മുതലാണ് മഞ്ഞപ്പടക്കുവേണ്ടി കളത്തിലിറങ്ങിയത്.

കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ കളത്തിലിറങ്ങിയെങ്കിലും 326 മിനിറ്റ് മാത്രമാണ് താരം മൈതാനത്തുണ്ടായിരുന്നത്. ഓരോ കളിയിലും ശരാശരി 21.73 മിനിറ്റ് മാത്രമാണ് താരം പന്ത് തട്ടിയത്. നേരത്തെ, നോർത്ത് ഈസ്റ്റ് ട്രൈക്കർ വിപി സുഹൈറിനെ സ്വന്തമാക്കാൻ മാറ്റക്കരാറിൽ പ്രശാന്തിനെ നൽകാമെന്ന് ബ്ലാസ്റ്റേഴ്സ് അറിയിച്ചിരുന്നു.

Read Also:- ഐഎസ്എൽ ഒമ്പതാം സീസണിന് ഒക്ടോബര്‍ ഏഴിന് തുടക്കം: മഞ്ഞപ്പടയുടെ മത്സരങ്ങളറിയാം

കഴിഞ്ഞ രണ്ട് സീസണിലും നിരാശാജനകമായ പ്രകടനത്തിന് ശേഷം സ്ക്വാഡ് ശക്തിപ്പെടുത്തിയാണ് ചെന്നൈയിൻ എഫ്സി ഇത്തവണ ഐസ്എല്ലിനെത്തുന്നത്. ജർമൻകാരനായ തോമസ് ബ്രാറിക് ആണ് മുഖ്യ പരിശീലകൻ. റഫേൽ ക്രിവല്ലാരോ, പിറ്റർ സ്ലിസ്കോവിച്ച്, അനിരുദ്ധ് ഥാപ്പ, ഫോളോ ഡിയാ തുടങ്ങിയ ഒരുപിടി മികച്ച താരങ്ങൾ ക്ലബിനുണ്ട്. കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് വിൻസി ബാരറ്റോയെയും ഈയിടെ ചെന്നൈയിൻ സ്വന്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button