വാരണാസി: ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി അര്‍ദ്ധ രാത്രിയില്‍ ടെറസിന് മുകളില്‍ വെളുത്ത രൂപം. വാരണാസിയില്‍ നിന്നാണ് ഈ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. എന്താണ് എന്ന് വ്യക്തമാകാത്ത ഈ സംഭവത്തെ ചൊല്ലി ഭേലുപുര്‍ പൊലീസ് കേസ് എടുത്തു. ഭേലുപുര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായ രമാകാന്ത് ദുബേ പറയുന്നത് ഇങ്ങനെ, ‘ആളുകള്‍ക്കിടയില്‍ ഒരു ഭയമുണ്ട്. ആളുകളുടെ പരാതിയെ തുടര്‍ന്ന് എന്താണ് എന്നറിയാത്ത ആ രൂപത്തിനെതിരെ നമ്മള് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതുപോലെ പ്രദേശത്ത് പട്രോളിംഗ് കൂടുതല്‍ ശക്തമാക്കിയിട്ടും ഉണ്ട്.’
പിന്നീട്, ഇതേ പോലുള്ള മൂന്ന് വീഡിയോകളും കൂടി പ്രചരിച്ചതോടെ, ജനങ്ങള്‍ കൂടുതല്‍ ഭീതിയിലായി.
ഈ ആശങ്കകളും അങ്കലാപ്പുകളും എല്ലാം ഉണ്ടായത് കുറച്ച് ദിവസം മുമ്പ് ബാഡി ഗാബി പ്രദേശത്തുള്ള വിഡിഎ കോളനിയില്‍ നിന്നും ഉള്ള ഒരു വീഡിയോ വാട്സ് ആപ്പില്‍ വൈറലായതോടെയാണ്. അതില്‍ നിഴല്‍ പോലെ എന്തോ ഒന്ന് വീടിന്റെ ടെറസിന്റെ മുകളില്‍ കൂടി നടക്കുന്നത് കാണാമായിരുന്നു.
അതേ സമയം, അങ്ങനെ ഒരു സംഭവമൊന്നും ഇല്ലെന്നും ഇത്തരം വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കരുത് എന്നും ഡിസിപി വാരാണസിയിലെ ജനങ്ങളോട് ആവശ്യപ്പെട്ടു.
Post Your Comments