
കൊല്ലം: ചടയമംഗലത്ത് യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചടയമംഗലം അക്കോണം സ്വദേശി കിഷോര്‍ എന്നറിയപ്പെടുന്ന ഹരി എസ് കൃഷ്ണനാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Also:ഇറാനില്‍ പ്രതിഷേധം വ്യാപിക്കുന്നു: നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമം
അടൂര്‍ പഴകുളം സ്വദേശിനി 24 കാരിയായ ലക്ഷ്മി പിള്ളയാണ് ഈ മാസം 20ന് ആത്മഹത്യ ചെയ്തത്. യുവതി മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. താന്‍ വിദേശത്തു നിന്നെത്തിയപ്പോള്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെന്നാണ് ഭര്‍ത്താവിന്റെ മൊഴി നല്‍കിയത്.
ഒരു വര്‍ഷം മുന്‍പായിരുന്നു ലക്ഷ്മിയും കിഷോറും തമ്മിലുള്ള വിവാഹം. കുവൈറ്റില്‍ നിന്ന് രാവിലെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ ലക്ഷ്മിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെന്നാണ് കിഷോറിന്റെ മൊഴി. വിവാഹശേഷം ഒരുമാസം മാത്രമാണ് ഇരുവരും ഒന്നിച്ച് താമസിച്ചത്. എന്താണ് ലക്ഷ്മിയെ മരണത്തിലേക്ക് എത്തിച്ചതെന്നു വ്യക്തമല്ല. സ്ത്രീധനമായി ആവശ്യപ്പെട്ട സ്വര്‍ണവും പണവും നല്‍കിയിരുന്നതായി ലക്ഷ്മിയുടെ ബന്ധുക്കള്‍ പറയുന്നു.
Post Your Comments