ബിസിനസ് രംഗം കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോൺ- ഐഡിയ. ഇതിന്റെ ഭാഗമായി വി ബിസിനസും ട്രില്ലിയന്റും ഉടൻ തന്നെ കൈകോർക്കും. ഇന്ത്യയിലെ ആധുനിക മീറ്ററിംഗ്, സ്മാർട്ട് ഗ്രിഡ് സംവിധാനങ്ങൾക്കായി സംയോജിത ഐഒടി സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് ഇരുകമ്പനികളും സഹകരിക്കുന്നത്. പുതിയ പങ്കാളിത്തത്തിലൂടെ, സംയോജിത ഐഒടി സൊല്യൂഷനുകൾ സൃഷ്ടിക്കാനും നടപ്പിലാക്കാനുമുള്ള ഇരുകമ്പനികളുടെയും വൈദഗ്ധ്യം പ്രയോജനപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ വിവിധ മീറ്റർ വെൻഡർമാർക്കിടയിൽ 1.5 ദശലക്ഷം സ്മാർട്ട് മീറ്ററുകൾ ഇതിനോടകം ട്രില്ലിയന്റ് സ്ഥാപിച്ചിട്ടുണ്ട്. ട്രില്ലിയന്റ് ചീഫ് സൊല്യൂഷൻസ് ഓഫീസർ ഡാൻ ലാംബെർട്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തുള്ള വൈദ്യുതി വിതരണ ശൃംഖലയിലെ മാറ്റങ്ങൾക്ക് അനുസൃതമായി 25 കോടി വൈദ്യുത മീറ്ററുകൾ സ്മാർട്ട് മീറ്ററുകൾ ആക്കാൻ പുതിയ പങ്കാളിത്തത്തിലൂടെ വി ലക്ഷ്യമിടുന്നുണ്ട്.
Also Read: അണ്ഡാശയ വീക്കം ചികിത്സിക്കുന്നതിനുള്ള മികച്ച വഴികൾ ഇവയാണ്
Post Your Comments