അണ്ഡാശയ വീക്കം സ്ത്രീകളിൽ സാധാരണ സംഭവിക്കുന്ന ഒന്നാണ്. മിക്ക കേസുകളിലും രോഗലക്ഷണങ്ങൾ കാണിക്കുന്നില്ല എന്നതാണ് അണ്ഡാശയ വീക്കത്തിന്റെ ഏറ്റവും വലിയ പ്രശ്നം. നാം എല്ലായ്‌പ്പോഴും ഭക്ഷണവും മാനസികാവസ്ഥയും സന്തുലിതമായി കൈകാര്യം ചെയ്യണം. സാധാരണയായി ഹോർമോൺ തകരാർ, പോഷകാഹാരക്കുറവ് എന്നിവയാണ് അണ്ഡാശയ വീക്കത്തിനുള്ള പ്രധാന കാരണം.
വ്യായാമം അല്ലെങ്കിൽ യോഗയിലൂടെ ഹോർമോൺ ബാലൻസ് നിലനിർത്തുന്നതിന് പുറമേ അണ്ഡാശയ വീക്കത്തിന്റെ വലുപ്പം കുറയ്ക്കാനും സാധിക്കും. സാധാരണ യോഗാസനങ്ങളുടെ മറ്റൊരു ഗുണം അണ്ഡാശയ വീക്കംമൂലമുണ്ടാകുന്ന അധിക ഭാരം കുറയ്ക്കുക എന്നതാണ്.
ദുർഗ്ഗാദേവി ക്ഷേത്രത്തിലേക്ക് പോയ ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞു: 10 മരണം
അണ്ഡാശയ വീക്കം കൊണ്ട് ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് ഏറ്റവും മികച്ച വ്യായാമം യോഗയാണ്. സമ്മർദ്ദം ഒഴിവാക്കുന്നതിനും വിശ്രമം നൽകുന്നതിനും പുറമേ അണ്ഡാശയ വീക്കം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നു.
അണ്ഡാശയ വീക്കം കുറയ്ക്കുന്നതിനുള്ള ചില യോഗാസനങ്ങൾ ഇവയാണ്;
ബട്ടർഫ്ലൈ പോസ്.
സൂര്യ നമസ്കാരം.
ഭുജംഗാസനം. എന്നിവയ്‌ക്കൊപ്പം ശ്വസന വ്യായാമങ്ങളും പ്രാണായാമവും ഉപയോഗിച്ച് അണ്ഡാശയ വീക്കം ചികിത്സിക്കാം.
Post Your Comments