Latest NewsNewsBusiness

സൂചികകൾ ദുർബലം, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു

ഐടി ഒഴികെയുള്ള മറ്റെല്ലാ സൂചികകൾക്കും ഇന്ന് കനത്ത തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്

സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടക്കത്തിലെ നഷ്ടത്തിൽ നിന്നും ആഭ്യന്തര വിപണിക്ക് ഇന്ന് ഉയരാൻ സാധിക്കാത്തത് തിരിച്ചടികൾക്ക് കാരണമായി. സെൻസെക്സ് 953.70 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 57,145.22 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 311 പോയിന്റ് താഴ്ന്ന് 17,016.30 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇൻഫോസിസ്, എച്ച്സിഎൽ ടെക്, വിപ്രോ, ടെക് എം, ടിസിഎസ് തുടങ്ങിയ കമ്പനികൾക്ക് മികച്ച മുന്നേറ്റം കൈവരിക്കാൻ സാധിച്ചെങ്കിലും, ടാറ്റ മോട്ടോഴ്സ്, അദാനി പോർട്ട്സ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, മാരുതി സുസുക്കി, ഐഷർ മോട്ടോഴ്സ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.

Also Read: ആഞ്ഞ് വീശി നോറു ചുഴലിക്കാറ്റ്: 8000 ത്തിലധികം ആളുകളെ ഒഴിപ്പിച്ചു

ഐടി ഒഴികെയുള്ള മറ്റെല്ലാ സൂചികകൾക്കും ഇന്ന് കനത്ത തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. കണക്കുകൾ പ്രകാരം, 630 ഓഹരികൾ മുന്നേറുകയും, 2,860 ഓഹരികൾ ഇടിഞ്ഞും, 120 ഓഹരികൾ മാറ്റമില്ലാതെയുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, മിഡ്ക്യാപ് സൂചിക 2.85 ശതമാനവും സ്മോൾക്യാപ് സൂചിക 3.33 ശതമാനവുമാണ് ഇടിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button